Wednesday, January 19

Floccinaucinihilipilification പുതിയ വാക്കുമായി ശശി തരൂർ

Floccinaucinihilipilification ഒരൊറ്റ ശ്വാസത്തിലോ രണ്ട് ശ്വാസത്തിലോ ഈ വാക്ക് പറയാൻ സാധാരണക്കാർ വല്ലാതെ ബുദ്ധിമുട്ടും!. അർണാബ് ഗോസ്വാമിയെ വാക്കുകൾ കൊണ്ട് വിറപ്പിച്ച ശശി തരൂർ തന്നെയാണ് പുതിയ വാക്കുമായി രംഗത്തെത്തിയിരിക്കുന്നത്. 29 അക്ഷരങ്ങളുള്ള Floccinaucinihilipilification എന്ന വാക്കിന് മൂല്യം കാണാതെ തള്ളിക്കളയുക എന്ന അർത്ഥമാണ് ഉള്ളത്. തന്റെ പുതിയ പുസ്തകത്തോട് അനുബന്ധിച്ചാണ് ട്വിറ്ററിൽ ശശി തരൂർ പുതിയ വാക്കുമായി എത്തിയത്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള The Paradoxical Prime Minister എന്ന തരൂരിന്റെ തന്നെ പുസ്തകത്തെക്കുറിച്ചുള്ള ട്വീറ്റിലാണ് തരൂർ ഇത്തരമൊരു വാക്കുപയോഗിച്ചത്. മൂല്യം കാണാതെ തള്ളിക്കളയാവുന്ന 400ലേറെ പേജുകളുടെ വ്യായാമമാണ് തന്റെ പുതിയ പുസ്തകമായ ‘വിരോധാഭാസനായ പ്രധാനമന്ത്രി’ എന്ന തരൂർ ട്വിറ്ററിൽ കുറിച്ചു. കൂടതൽ അറിയാൻ പുസ്തകം പ്രീ ഓർഡർ ചെയ്യാനും തരൂർ ട്വീറ്റ് ചെയ്തു. അലെഫ് ബുക്ക് കമ്പനിയാണ് പുസ്തകം പുറത്തിറക്കുന്നത്. ആമസോണ്‍ വഴി പുസ്തകത്തിന് പ്രീ ഓർഡർ ചെയ്യാമെന്നും തരൂർ പറഞ്ഞു.

അതേസമയം Floccinaucinihilipilification പോലുള്ള വാക്കുകൾ ആണ് പുസ്തകത്തിലെങ്കിൽ തങ്ങൾ ഇത് മേടിച്ച് വീട്ടിൽ വെക്കാൻ മാത്രമേ കഴിയൂ എന്നും തരൂർ നേരിട്ട് വന്ന് വാക്കുകളുടെ അർഥം പറഞ്ഞു തരേണ്ടി വരുമെന്നുൾപ്പടെ രസകരമായ കമന്റുകളും തരൂരിന്റെ ട്വീറ്റിന് മറുപടിയായി വരുന്നുണ്ട്.

Spread the love
Read Also  പാക്കിസ്ഥാനില്‍ സര്‍ക്കാര്‍ ചിലവിലുള്ള ഫസ്റ്റ് ക്ലാസ്സ്‌ വിമാന യാത്രകള്‍ക്ക് വിലക്ക്

Leave a Reply