Saturday, January 29

പ്രളയദുരിതാശ്വാസം അനധികൃതമായി തട്ടിയെടുത്ത് സി പി എം. മുന്‍ എം.എല്‍ എ

പ്രളയബാധിതര്‍ക്കുള്ള പതിനായിരം രൂപ മുന്‍ സി പി എം എ.എല്‍.എ അനധികൃതമായി തട്ടിയെടുത്തതായി പരാതി. ആലുവ മുന്‍ എം. എല്‍.എയും സി പി എം നേതാവുമായ എ എം യൂസുഫിനെതിരെയാണ് പരാതി.

വീടിനകത്ത് വെള്ളം കയറിയെന്ന പേരിലാണ് എം.എല്‍ എയുടെ ഭാര്യ അടിയന്തിര ദുരിതാശ്വാസമായ പതിനായിരം രൂപ അനധികൃതമായി വാങ്ങിയത്. എന്നാല്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് തുക തിരിച്ചടച്ചതായും എം.എല്‍ എയുടെ ഭാര്യ നെസ്സി യൂസുഫ് പറഞ്ഞു.

Spread the love