Thursday, January 20

പറവൂര്‍ കുത്തിയതോടില്‍ ആവശ്യമായ രക്ഷാപ്രവര്‍ത്തനം എത്താത്തതില്‍ പ്രതിഷേധിച്ച് കുടുങ്ങിക്കിടക്കുന്നവര്‍ രക്ഷാപ്രവര്‍ത്തകരോട് സഹകരിക്കുന്നില്ല

പറവൂര്‍ കുത്തിയതോടില്‍ സെന്‍റ് സേവ്യേഴ്സ് പള്ളിയില്‍ കുടുങ്ങിക്കിടക്കുന്നവരാണ് സര്‍ക്കാരോ ജനപ്രതിനിധികളോ തക്ക സമയത്ത് സഹായമെത്തിക്കാത്തതില്‍ പ്രതിഷേധിച്ച് രക്ഷാപ്രവര്‍ത്തകരോട് സഹകരിക്കാതെ പ്രതികരിച്ചത്. 1500 ഓളം പേരാണ് അവിടെ കുടുങ്ങിക്കിടക്കുന്നത്. രണ്ട് ദിവസം മുമ്പ് പള്ളിയുടെ ഒരു ഭാഗം ഇടിഞ്ഞു വീണ് കുറെ പേര്‍ അടിയില്‍ കുടുങ്ങിപ്പോയിരുന്നു. ആറു പേര്‍ മരിച്ചതായാണ് അറിയാന്‍ കഴിയുന്നത്. അവിടെ വേണ്ട സമയത്ത് ഫയര്‍ഫോഴ്സോ മറ്റ് രക്ഷാപ്രവര്‍ത്തനങ്ങളോ നടപ്പാക്കുന്നതില്‍ അധികാരികളുടെ ഭാഗത്തുണ്ടായ നിസ്സഹകരണത്തോടാണ് അത്യാഹിതത്തില്‍ പെട്ടവരുടെ പ്രതിഷേധം.

മരിച്ചവരില്‍ രണ്ടു പേരുടെ ശവശരീരം ഇന്നലെ പൊങ്ങിയിട്ടുണ്ടായിരുന്നു. മറ്റുള്ളവരുടെ ശവശരീരം ഇപ്പോഴും അടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. അവിടെ തക്ക സമയത്ത് വേണ്ട  സഹായമെത്തിക്കുന്നതില്‍ അധികാരികളുടെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയാണുണ്ടായത്. ഇന്ന് രാവിലെ കുടുങ്ങിയവരെ രക്ഷിക്കാനെത്തിയ രക്ഷാപ്രവര്‍ത്തകരോട് പ്രതിഷേധിച്ച് ബോട്ടില്‍ കയറാന്‍ തയ്യാറാകാതിരുന്നത്. വെള്ളം ഇറങ്ങിത്തുടങ്ങിയെന്നും തങ്ങള്‍ക്ക് കൈകാലുകളുണ്ടെന്നും വേണ്ട സമയത്ത് തരാത്ത സഹായം ഇനി പിന്നീട് മതിയെന്നുമാണ് പ്രതിഷേധമറിയിച്ച യുവാവ് ബോട്ടുകാരോട് പറഞ്ഞത്. നാടാകെ വെള്ളത്തില്‍ മുങ്ങുമ്പോള്‍ തിക്കെങ്ങനെ ഉറങ്ങാന്‍ കഴിയുമെന്ന് രണ്ടു ദിവസം മുമ്പ് ടി.വി. ചാനലില്‍ വിലപിച്ച വി.ഡ.സതീശന്‍ എം.എല്‍.എ.യുടെ ഭാഗത്തുനിന്നോ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നോ വേണ്ട സഹായമെത്താത്തതില്‍ രാഷ്ട്രീയക്ക്രോട് അവര്‍ അങ്ങേയറ്റം പ്രതിഷേധമറിയിക്കുന്നുണ്ട്.

സമാനമല്ലെങ്കിലും രക്ഷാപ്രവര്‍ത്തനത്തെ നിഷേധിക്കുന്ന അവസ്ഥ ചെങ്ങന്നൂരിലെ ചിലയിടങ്ങളിലും നടക്കുന്നുണ്ട്. പുഴയില്‍ വെള്ളമിറങ്ങിത്തുടങ്ങിയതിനാല്‍ തങ്ങള്‍ വരുന്നില്ലെന്നും ഭക്ഷണം ലഭ്യമാക്കിയാല്‍ മതിയെന്നുമാണ് അവര്‍ ആവശ്യപ്പെടുന്നത്.  പശുക്കളെയൊക്കെ വിട്ടു വരാനാവില്ലെന്ന അവരുടെ വാദം മരിച്ചാലും വിടാന്‍ കഴിയാത്ത ജീവിതാവസ്ഥകളോടുള്ള കൂറാണ് വെളിവാക്കുന്നത്. മരണമടയുന്ന മനുഷ്യര്‍ മാത്രമല്ല വളര്‍ത്തുമൃഗങ്ങളും ഇവിടെ പ്രസക്തമാവുകയാണ്. രക്ഷിക്കാന്‍ ശ്രമിച്ച രക്ഷാപ്രവര്‍ത്തകരോട് അവര്‍ അക്രമാസക്തരായെന്നാണ് റിപ്പോര്‍ട്ടുകള്‍.

Spread the love