പ്രകൃതിദുരന്തത്തിൻ്റെ ഓർമ്മകളിൽ കരകയറുന്നതിനുമുമ്പുതന്നെ കേരളത്തിൽ വീണ്ടും പ്രളയം. ഇത്തവണ വടക്കൻജില്ലകളാണു പ്രളയക്കെടുതികൾക്കിരയായിരിക്കുന്നത്. കനത്ത മഴയിലും കാറ്റിലും വൻ നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുണ്ട്

സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതു സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിനു ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു . പ്രളയക്കെടുതിയെത്തുടർന്നുള്ള അവസ്ഥ ചർച്ച ചെയ്യാനായി മുഖ്യമന്ത്രി അടിയന്തിരയോഗം വിളിച്ചു. 

കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണു മഴ നാശം വിതച്ചത്. പല പ്രദേശവും വെള്ളത്തിനടിയിലാണു.നിലമ്പൂരിൽ ഉരുൾപൊട്ടലുണ്ടായി. കരളായി ജനവാസകേന്ദ്രത്തിലാണു ഉരുൾപൊട്ടലുണ്ടായത്. നിലമ്പൂർ പട്ടണം വെള്ളത്തിനടിയിലാണു. കോഴിക്കോട് ഗൂഡല്ലൂർ അന്തർ സംസ്ഥാനപാതയിൽ ഗതാഗതം നിരോധിച്ചു. വളപട്ടണം പുഴ കര കവിഞ്ഞു.

കണ്ണൂർ കൊട്ടിയൂർ ഉരുൾപൊട്ടലുണ്ടായി. ഇരിട്ടി പട്ടണം വെള്ളത്തിനടിയിലാണു. പുഴകളിൽ വെള്ളം നിറഞ്ഞുകവിഞ്ഞതിനെത്തുടർന്ന് പല വീടുകളും വെള്ളം കയറിയ അവസ്ഥയിലാണു. ഗതാഗതം മുടങ്ങി.   കണ്ണൂര്‍ കണിച്ചാറില്‍ ചുഴലിക്കാറ്റില്‍ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. സ്‌കൂളിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി.

 മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയെത്തുടർന്ന് പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലും വെള്ളം കയറി. ചാലിയാറും വളപട്ടണം പുഴയും കരകവിഞ്ഞു. കക്കയം ഡാം സൈറ്റ് റോഡില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പൊലീസ്, കെഎസ്ഇബി, വനം ജീവനക്കാര്‍ ഒറ്റപ്പെട്ടു.

ആലപ്പുഴ കുട്ടനാട് വീണ്ടും വെള്ളത്തിനടിയിലായി.

ഇടുക്കി ജില്ലയിലും വ്യാപകമായ നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുണ്ട്. . മൂന്നാറില്‍ വെള്ളപ്പൊക്കം രൂക്ഷമാണു. വീടുകളില്‍ വെള്ളം കയറി. റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലായി. നിരവധി വാഹനങ്ങളിലും വെള്ളം കയറി. ഇരവികുളം റോഡിലെ പെരിയവര പാലം തകര്‍ന്ന് മറയൂര്‍ മേഖല ഒറ്റപ്പെട്ടു. അഴുത ചെക്ക് ഡാം നിറഞ്ഞൊഴുകി. മണികണ്ഠന്‍ ചാല്‍ വെള്ളത്തില്‍ മുങ്ങിയ കോതമംഗലം ജവഹര്‍ കോളനിയിലും വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. പീരുമേട് മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കിയില്‍ പലയിടത്തും മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മീനച്ചിലാറ്റിലും മണിമലയാറിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിലും പ്രളയം ബാധിച്ചിട്ടുണ്ട്. പമ്പ തീരത്തുള്ള 400 വീടുകൾ ഒറ്റപ്പെട്ടിരിക്കുകയാണു തീരത്തിനു സമീപമുള്ള നിവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

പലയിടത്തും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. നൂറുകണക്കിനു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കൂടുതൽ ക്യാമ്പുകൾ തുറക്കുന്നതുസംബന്ധിച്ച് തീരുമാനമായെങ്കിലും പലരും ക്യാമ്പുകളിലേക്കെത്താൻ താല്പര്യം പ്രകടിപ്പിക്കുന്നില്ലെന്ന് അറിയുന്നു

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  കോടികൾ നൽകി ഇടതു എം പി മാരെ വിലയ്ക്കെടുക്കാനാവില്ല : പിണറായി വിജയൻ

LEAVE A REPLY

Please enter your comment!
Please enter your name here