Monday, January 24

നവകേരളസൃഷ്ടി: മാഫിയകളുടെ അരങ്ങേറ്റത്തിന് നാന്ദിയായി; കരിമ്പട്ടികയിൽപെട്ട കെ പി എം ജി വിദഗ്ദ്ധസമിതിയിൽ

 

പുതിയ കേരളം സൃഷ്ടിക്കുമ്പോൾ പരിസ്ഥിക്ക് പ്രാധാന്യം നൽകിയുള്ള ജനപക്ഷവികസനപ്രവർത്തനങ്ങളാവണം നടത്തേണ്ടന്നതെന്നു പരിസ്ഥിതിതി ശാസ്ത്രജ്ഞനായ മാധവ ഗാഡ്ഗിൽ പറഞ്ഞത് എത്രത്തോളം പ്രാവർത്തികമാകുമെന്നു കാണേണ്ടിയിരിക്കുന്നു. ശാസ്ത്രീയമായ ഉപദേശങ്ങളെന്ന വ്യാജേന ഉദ്യോഗസ്ഥതലത്തിലുള്ള സംഘം രംഗത്തുവരുന്നത് പലപ്പോഴും തട്ടിപ്പായി മാറുന്ന പ്രവണതയാണ് നിലവിലുള്ളതെന്നും അതിനെ ചെറുക്കേണ്ടതുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

പ്രളയദുരന്തത്തിന്റെ അനുഭവം കണക്കിലെടുത്ത് പശ്ചിമഘട്ടമലനിരയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനപ്രവർത്തനങ്ങളാവണം നടത്തേണ്ടതെന്ന് പരിസ്ഥിതിവിദഗ്ധർ നിർദ്ദേശിക്കുന്നു. പക്ഷെ ലോകം ഉറ്റുനോക്കുമ്പോൾ പരസ്യമായി നിയമസഭയിൽപ്പോലും പരിസ്ഥിതിപരിഹാസവുമായി ജനപ്രതിനിധികൾ മുന്നോട്ടുവന്നത് സാമാന്യബോധമുള്ളവരെപ്പോലും ഞെട്ടിപ്പിച്ചിരിക്കുകയാണ്. കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തം നടന്നത് നേരിൽ കണ്ടവരാണ് ഈ നിയമസഭാഅംഗങ്ങൾ. ഇതിൽ ഭരണ-പ്രതിപക്ഷഭേദമില്ല. ദുരന്തത്തിനിരയായ മനുഷ്യരുടെ ഉൽഘണ്ഠകൾക്ക് അറുതിവരുത്തുന്നതിനു ശ്രമിക്കുന്നതിനു പകരം മലയോരമാഫിയകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ അനുസ്യൂതം തുടരുന്നതിനുവേണ്ടിയാണ് എസ് രാജേന്ദ്രൻ, തോമസ് ചാണ്ടി, കെ എം മാണി, പി വി അൻവർ തുടങ്ങിയവരുടെ നിയമസഭാപ്രസംഗങ്ങളെന്നു നമുക്ക് ബോധ്യപ്പെട്ടുകഴിഞ്ഞു. ഈ പശ്ചാത്തലത്തിൽ മലയാളി കരുതലോടെ കാര്യങ്ങളെ നിരീക്ഷിക്കുകയും ഇടപെടുകയും ചെയ്തില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നതിനു സംശയമില്ല.

പി വി അൻവർ എം എൽ ഏ യുടെ മലപ്പുറം ജില്ലയിലെ അനധികൃതപാർക്കിനുചുറ്റും 28 ഉരുള്പൊട്ടലുണ്ടായെന്നു അവിടെ നിന്നുള്ള റിപ്പോർട്ടിൽ പറയുന്നു. അശാസ്ത്രീയമായി വെള്ളം കെട്ടിനിർത്തിയിരിക്കുന്നത് തുറന്നുവിടണമെന്നു നാനാഭാഗത്തുനിന്നും പരാതികൾ ഉയർന്നെങ്കിലും അൻവർ അത് നിരാകരിക്കുകയായിരുന്നു . ഇവരൊക്കെയാണ് ഇനി വിദഗ്ധസമിതിയുടെ തലപ്പത്ത് ഇഷ്ടക്കാരെ നിയമിക്കാനായി രംഗത്തിറങ്ങിയിരിക്കുന്നത്. അതിന്റെ തെളിവാണ് കരിമ്പട്ടികയിൽപെട്ട കെ പി എം ജി യുടെ രംഗപ്രവേശം. ദക്ഷിണാഫ്രിക്കയിൽ കരിമ്പട്ടികയിൽ പെടുത്തിയ നെതർലൻഡ്സ് ആസ്ഥാനമായ സ്ഥാപനമാണിത്. നെതർലൻഡ്സ് സാങ്കേതികമായ സഹായിക്കാമെന്ന് വാഗ്ദാനം വാർത്ത വരുകയും ചെയ്തു. കെ പി എം ജി സൗജന്യമായി സഹായിക്കാനെന്ന വ്യാജേന നവകേരളനിർമ്മിതിയുടെ കൺസൾട്ടൻഡായി നുഴഞ്ഞുകയറിക്കഴിഞ്ഞു. ഈ സ്ഥാപനം ഇന്ഗ്ലണ്ടിലെ ഒരു നിർമ്മാണകമ്പനിക്ക് അനുകൂലമായ വ്യാജ ഓഡിറ്റിങ് റിപ്പോർട്ട് സമർപ്പിച്ചത് ബ്രിട്ടൻ പാർലമെന്റിന്റെ രൂക്ഷവിമർശനം നേരിടേണ്ടിവന്നിരുന്നു. ഈ സാഹാചര്യത്തിൽ വിദേശസംഘങ്ങളുടെ സഹായവാഗ്ദാനത്തെ കരുതലോടെ വേണം കാണാൻ.

Spread the love
Read Also  കേന്ദ്രസര്‍ക്കാരിനെ കടത്തിവെട്ടി യു എ ഇ; 700 കോടി രൂപ ദുരിതാശ്വാസം നല്‍കും