മഹാരാഷ്ട്രയും കർണാടകയും പ്രളയദുരന്തമുണ്ടായത് സർക്കാർ തലത്തിൽ പെട്ടെന്ന് അണക്കെട്ടുകൾ തുറന്നുവിട്ടതുമൂലമാണെന്ന് പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ് ഞൻ ഡോ. മാധവ് ഗാഡ് ഗിൽ.

കേരളത്തോടൊപ്പം പ്രളയം ബാധിച്ച പ്രദേശങ്ങളായ പശ്ചിമ മഹാരാഷ്ട്രയിലെയും ഉത്തര കർണാടകത്തിലെയും അണക്കെട്ട് തുറന്നുവിടുന്നതിലെ പാളിച്ചകളാണ് സാംഗ്ലി, കോലാപ്പുർ എന്നിവിടങ്ങിലെ പ്രളയദുരന്തത്തിന് ആക്കം കൂട്ടിയതെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. മാധവ് ഗാഡ്ഗിൽ.

രണ്ട് സംസ്ഥാനങ്ങളുടെയും ഏകോപനത്തിൻ്റെ അഭാവം മൂലമാണു ദുരന്തമുണ്ടായതെന്നാണു ഗാഡ് ഗിലിൻ്റെ നിരീക്ഷണം. മഹാബലേശ്വറിൽ നിന്നുത്ഭവിക്കുന്ന പഞ്ചഗംഗ നദി മറ്റ് നദികളുമായി ചേർന്ന് ഉത്തര കർണാടകത്തിലെ അൽമാട്ടി ഡാമിൽ എത്തുന്നതിന് മുമ്പുള്ള കൊയ്ന, വാരണ, രാധാനഗരി എന്നീ ജല സംഭരണികൾ പെട്ടെന്ന് തുറന്നുവിട്ട കാരണമാണ് കോലാപ്പുരിലും സാംഗ്ലിയിലും പ്രളയക്കെടുതികൾ കൂടുതലുണ്ടായത്. ഇതുകാരണം അതിർത്തിപ്രദേശമായ ഉത്തരകർണാടകത്തിലെ അൽമാട്ടി ഡാമിലെ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതും ദുരന്തത്തിന് ആക്കം കൂട്ടി. അൽമാട്ടി അണക്കെട്ട് പിന്നീട് അശാസ്ത്രീയമായി പെട്ടെന്ന് തുറന്നുവിട്ടതും ഈ പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തിന് ആക്കം കൂട്ടുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

പ്രളയത്തിൽ പശ്ചിമ മഹാരാഷ്ട്രയിൽ  43 പേർ മരിച്ചുവെന്നാണ് കണക്കാക്കുന്നത്. വെള്ളപ്പൊക്കത്തെ തുടർന്ന് നാലുലക്ഷത്തിലധികമാളുകൾ ദുരിതാശ്വാസ കേന്ദ്രങ്ങളിലാണ് കഴിയുന്നത്. ദക്ഷിണകർണാടകയിലും പ്രളയം വൻ തോതിൽ നാശം വിതച്ചിരുന്നു. ഇതുവരെ 56 പേർ മരിച്ചെന്നാണു ഔദ്യോഗിക കണക്ക്. ആന്ധ്രപ്രദേശിലെ വിജയവാഡയിലും പ്രളയം നാശം വിതച്ചിരുന്നു

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ; തെക്കൻ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here