പ്രളയത്തിനു സഹായം ചോദിച്ച കേരളത്തിനു ഒരു പൈസപോലും അനുവദിക്കാത്ത കേന്ദ്രസർക്കാരിനു നേരെ പ്രതിഷേധമുയരുന്നു. കേരളത്തിൻ്റെ പുനരുദ്ധാരണത്തിനായി സംസ്ഥാനം ആവശ്യപ്പെട്ട അടിയന്തര സഹായധനത്തിൻ്റെ അഭ്യർഥന പോലും കേന്ദ്രം ചെവിക്കൊണ്ടില്ല എന്നാണു ആരോപണം .

2019 ൽ കേരളത്തെ ബാധിച്ച പ്രളയത്തിൽ അടിയന്തര സഹായധനമായി സംസ്ഥാനം ആവശ്യപ്പെട്ടത് 2101 കോടി രൂപയായിരുന്നു. എന്നാൽ, ഈ ആവശ്യത്തിലേക്കായി ഒരു രൂപ പോലും കേന്ദ്രസർക്കാർ നൽകിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഡിസാസ്റ്റർ മാനേജ്‌മെന്റ് ഡിവിഷൻ നൽകിയ വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു. മാതൃഭൂമിയാണു വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിവരാവകാശ പ്രവർത്തകനായ രാജു വാഴക്കാലയുടെ അപേക്ഷകൾക്ക് ലഭിച്ച മറുപടികളിൽനിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്.

സാധാരണഗതിയിൽ നൽകേണ്ടുന്ന തുക മാത്രമാണു ഇത്തവണയും കേന്ദ്രം അനുവദിച്ചിരിക്കുന്നത്. അതായത് 2019-’20 സാമ്പത്തിക വർഷത്തിൽ സംസ്ഥാനങ്ങളുടെ ദുരന്ത പ്രതികരണ നിധിയിലേക്കു നൽകുന്ന തുകയുടെ ആദ്യ ഗഡുവായ 52.27 കോടി മാത്രമാണ് കേന്ദ്രത്തിൽനിന്ന് ഇതുവരെ ലഭിച്ചത്. ഇത് കേന്ദ്രസർക്കാരിൻ്റെ നിഷേധാത്മകനയത്തിൻ്റെയും അവഗണനയുടെയും ഉത്തമോദാഹരണമാണെന്നാണു വിലയിരുത്തുന്നത്.

അതേസമയം കർണാടക, മഹാരാഷ്ട്ര സർക്കാരുകളുടെ ആവശ്യം പരിഗണിച്ച് കേന്ദ്ര ദുരന്ത നിവാരണ വിഭാഗത്തിൽനിന്ന് ധനസഹായം ലഭിച്ചിരുന്നു. രണ്ട് സംസ്ഥാനങ്ങളും ഭരിക്കുന്നത് ബി ജെ പിയാണു. കർണ്ണാടകയ്ക്ക് 2441.26 കോടിയും മഹാരാഷ്ട്രയ്ക്ക് 2479.29 കോടി രൂപയും നൽകിയപ്പോൾ കേരളത്തിനു ചില്ലിക്കാശ് പോലും അനുവദിക്കാത്ത നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നത്.

 

Read Also  ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ; തെക്കൻ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here