ഭൂമിമലയാളം പ്രളയദുരിതത്തിൽപ്പെട്ടു നിലവിളിക്കുമ്പോൾ മഴക്കെടുതി ബാധിക്കാത്ത കൊല്ലം ജില്ലയിലെ യുവസംഗീതക്കൂട്ടായ്മയുടെ ഗാനാർപ്പണ വീഡിയോ സമൂഹമാധ്യമത്തിൽ വൈറലാകുന്നു. വലിയൊരു സംഘം യുവതീയുവാക്കൾ പ്രളയം ബാധിച്ചു ദുരിതമനുഭവിക്കുന്നവർക്കുവേണ്ടി സംഘഗാനവുമായി തെരുവിൽ ഒത്തുചേരുന്നു.
പാട്ടു മാത്രമല്ല അവർ സമർപ്പിച്ചത്. അയൽജില്ലകൾ പ്രളയക്കെടുതിയിൽ മുങ്ങുമ്പോൾ മൽസ്യത്തോഴിലാളികൾക്കൊപ്പം നിരവധി മൽസ്യബന്ധനബോട്ടുകളാണ് കൊല്ലത്തുനിന്നും പത്തനംതിട്ട കോട്ടയം ആലപ്പുഴ ജില്ലകളിലേക്ക് എത്തിച്ചു ആയിരക്കണക്കിന് ആളുകളെ രക്ഷിച്ചത്. എല്ലാ ദിവസവും ദുരിതമനുഭവിച്ചുകൊണ്ടിരിക്കുന്ന സഹോദരർക്ക് ഭക്ഷ്യസാമഗ്രികൾ നിറച്ച നൂറുകണക്കിന് വാഹനങ്ങളാണ് ഇവിടെനിന്നും ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നത്. ഇനിയും ഇത്തരം സന്ദർഭങ്ങളിൽ എന്നും എല്ലാ സഹായവും കൊല്ലംകാരുടെ ഭാഗത്തുനിന്നുമുണ്ടാകുമെന്നും ഈ മനുഷ്യസ്നേഹികളുടെ സംഘം വാഗ്ദാനം ചെയ്യുന്നു.
https://www.youtube.com/watch?v=Xln2wCeGNwg