Thursday, January 20

പ്രളയത്തില്‍ നശിക്കാത്ത സാധനങ്ങള്‍ സപ്ലെകോ കടത്തുന്നു; റാന്നിയില്‍ നാട്ടുകാരുടെ പ്രതിഷേധം

പ്രളയത്തില്‍ മുങ്ങിയ റാന്നി താലൂക്ക് സപ്ലെകൊയുടെ ഗോഡോണില്‍നിന്നും നശിക്കാത്ത സാധനങ്ങള്‍ കടത്തിക്കൊണ്ടുപോകുന്നു. ഇത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടതിനെത്തുടർന്നു അവർ പ്രതിഷേധവുമായി രംഗത്തെത്തി. കത്തിക്കാനാണെന്നു പറഞ്ഞാണ് സാധനങ്ങൾ കടത്തിയതെന്നു നാട്ടുകാർ പറയുന്നു. പക്ഷെ സാധനങ്ങൾ മറ്റിടങ്ങളിലെക്കു കൊണ്ടുപോയി മറിച്ചുവിൽക്കാനാണ് ശ്രമമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇവിടെ നാട്ടുകാർക്ക് ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമം അനുഭവപ്പെടുമ്പോഴാണ് അരി, പയർ പലവ്യഞ്ജനങ്ങൾ പോലെയുള്ള അവശ്യസാധനങ്ങൾ മുക്കിയത്. നശിക്കാത്ത സാധനങ്ങൾ നാട്ടുകാർക്ക് വിതരണം നൽകണമെന്ന് അവർ ആവശ്യപ്പെട്ടു.

Spread the love
Read Also  നെഗറ്റീവായ റാന്നി സ്വദേശികൾക്ക് വൻ യാത്രയയപ്പ്