Sunday, January 16

ഫോർബ്സ് പട്ടികയിൽ ദീപിക പദുക്കോണ്‍ ഭര്‍ത്താവ് രണ്‍വീര്‍ സിംഗിനെക്കാളും ഏറെ മുന്നില്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള താരസ്ത്രീയാണ് ദീപിക പദുക്കോണ്‍. ഫോര്‍ബ്സ് ഇന്ത്യ പ്രസിദ്ധീകരിച്ച വരുമാനത്തില്‍ മുമ്പരായ 100 പ്രശസ്തരുടെ ലിസ്റ്റില്‍ ദീപിക പദുക്കോണിന് നാലാം സ്ഥാനമാണുള്ളത്. ഭര്‍ത്താവ് രണ്‍വീര്‍ സിംഗാകട്ടെ ലിസ്റ്റില്‍ എട്ടാമതുമാണ്. 112-8 കോടി രൂപയാണ് ദീപികയുടെ ഒരു വര്‍ഷത്തെ വരുമാനം. ഭര്‍ത്താവ് രണ്‍വീര്‍ സിംഗിന്‍റെ വരുമാനം 84.67 കോടി രൂപയാണ്. 2017 ഒക്ടോബര്‍ ഒന്ന് മുതല്‍ 2018 സെപ്റ്റംബര്‍ വരെയുള്ള കാലയളവിലെ വരുമാനമാണ് കണക്കാക്കിയിട്ടുള്ളത്.

സല്‍മന്‍ ഖാന്‍ ഒന്നാമന്‍

സല്‍മന്‍ ഖാനാണ് ലിസ്റ്റില്‍ ഒന്നാമന്‍. 253 കോടി രൂപയാണ് സല്‍മന്‍ ഖാന്‍റെ വരുമാനം. മൂന്നാം തവണയാണ് സല്‍മന്‍ ഖാന്‍ ഒന്നാം സ്ഥാനത്തെത്തുന്നത്.

വിരാട് കൊഹിലി രണ്ടാമന്‍

വിരാട് കൊഹിലി (228.09 കോടി രൂപ) രണ്ടാം സ്ഥാനത്തും

അക്ഷയ് കുമാര്‍ മൂന്നാമന്‍

അക്ഷയ് കുമാര്‍ (185 കോടി രൂപ) മൂന്നാം സ്ഥാനത്തുമാണ്.

മമ്മൂട്ടി (48)

മലയാളത്തില്‍ നിന്നും നടന്‍ മമ്മൂട്ടി 48ാം സ്ഥാനം നേടി ആദ്യ അമ്പതില്‍ ഇടം പിടിച്ചു. 18 കോടി രൂപയാണ് മമ്മൂട്ടിയുടെ വരുമാനം.

നയന്‍താര (68)

 തെക്കേ ഇന്ത്യന്‍ നടി നയന്‍താര തമിഴിലൂടെ 68ാം സ്ഥാനത്തുണ്ട്. 15.17 കോടി രൂപയാണ് നയന്‍താരയുടെ വരുമാനം.

Spread the love
Read Also  ട്രമ്പിന്റെ നാല് വര്‍ഷക്കാലം സമ്പന്നര്‍ക്ക് സുവര്‍ണ കാലം

Leave a Reply