Wednesday, January 19

ഗൾഫ് മേഖലയുടെ സമാധാനം നഷ്ടപ്പെടുത്തിയ അമേരിക്കൻ മുൻ പ്രസിഡന്റ് ജോർജ് ബുഷ് അന്തരിച്ചു

മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് എച്ച് ഡബ്ള്യൂ ബുഷ് അന്തരിച്ചു. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായി ഏറെ നാളായി അദ്ദേഹം ചികിത്സയിലായിരുന്നു. 94 വയസായിരുന്നു. അമേരിക്കയുടെ 41മത് പ്രസിഡന്റായി 1989 മുതല്‍ നാല് വർഷക്കാലം പ്രസിഡന്റായി അദ്ദേഹം പ്രവർത്തിച്ചു. അമേരിക്കൻ ചാര സംഘടന സിഐഎയുടെ ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കയുടെ 43മത് പ്രസിഡന്റായ ജോർജ് ബുഷ് ജൂനിയർ ഇദ്ദേഹത്തിന്റെ മകനാണ്.

സോവിയറ്റ് യൂനിയന്റെ പതനത്തിനും പനാമ പ്രസിഡന്റ് മാനുവല്‍ നൊറീഗയെ പുറത്താക്കുന്നതിലേക്കും നയിച്ചത് ബുഷിന്റെ ഇടപെടലായിരുന്നു. ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനെ തകർത്ത് ഇറാഖിനെ ഇന്നും പ്രശ്‌നബാധിത രാജ്യമാക്കി നിലനിർത്തുന്നതിൽ ജോർജ് ബുഷ് നല്ല പങ്കാണ് വഹിച്ചത്. ഗൾഫ് മേഖലയുടെ സമാധാന അന്തരീക്ഷം തകർത്തതിൽ മുഖ്യ ആസൂത്രകൻ ജോർജ് ബുഷ് ആയിരുന്നു. ജോർജ് ബുഷിന്റെ ഭരണകാലത്ത് അമേരിക്ക ലോക പോലീസ് പട്ടം ഒന്ന് കൂടെ ഊട്ടി ഉറപ്പിച്ചിരുന്നു.

Spread the love
Read Also  ആക്രമണമുണ്ടായാൽ യു.എസ്. കനത്ത വില നൽകേണ്ടി വരുമെന്ന് ഇറാൻ

Leave a Reply