രാജ്യത്ത് മത ന്യൂനപക്ഷങ്ങൾക്ക് നേരെ ആൾക്കൂട്ടമെന്ന പേരിൽ നടക്കുന്ന ആക്രമണ സംഭവങ്ങൾ തുടരുന്നു. ഉത്തർപ്രദേശിലെ അമേഠിയിൽ ശനിയാഴ്ച രാത്രി മുസ്ലിമായ മുന്‍‌ ആര്‍മി ഉദ്യോഗസ്ഥനെ ഒരു സംഘം ആളുകൾ തല്ലിക്കൊന്നു. 64 കാരനായ അമാനുള്ളയാണ് അക്രമി സംഘത്തിന്റെ അതിക്രമത്തിൽ തലയോട്ടി തകർന്നു കൊല്ലപ്പെട്ടത്.

മാരകായുധങ്ങളുമായെത്തിയ അക്രമി സംഘം അമാനുള്ളയേയും ഭര്യയേയും വീട്ടില്‍ നിന്നും വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. സംഭവസ്ഥലത്തു വെച്ച് തന്നെ അമാനുള്ള കൊല്ലപ്പെട്ടു. അക്രമികൾ തന്നെ കഴുത്തു ഞെരിച്ചു കൊല്ലാൻ നോക്കിയെന്നു അമാനുള്ളയുടെ ഭാര്യ പിന്നീട് പൊലീസിന് മൊഴി നൽകി.

ഗോഡിയൻ കാ പൂർവ ഗ്രാമത്തിലെ വീടിനോട് ചേർന്നുള്ള കടയിൽ നിന്ന് ചിലർ മോഷ്ടിക്കാൻ ശ്രമിക്കുന്നതായി അമാനുള്ള കാണുകയും ഇതിനെ എതിർക്കുകയും ചെയ്തിരുന്നു. തുടർന്ന് താൻ ഇക്കാര്യം പോലീസിൽ അറിയിക്കുമെന്ന് മോഷ്ടാക്കളോട് അമാനുള്ള പറഞ്ഞിരുന്നു. ഇതേതുടർന്നാണ് അക്രമികൾ അമാനുള്ളയെ കൊലപ്പെടുത്തിയതെന്നാണ് അമാനുള്ളയുടെ ഭാര്യ പറയുന്നത്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ‘ആൾകൂട്ടം’ ആക്രമിച്ചു കൊലപ്പെടുത്തുന്നത് പതിവായെന്നു സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഒരു മുൻ സൈനീക ഉദ്യോഗസ്ഥനെ വരെ ആൾകൂട്ടം കൊലപ്പെടുത്തുന്നതിലേയ്ക്ക് വരെ കാര്യങ്ങൾ എത്തിച്ചത് ബിജെപിയുടെ വെറുപ്പിന്റെ രാഷ്ട്രീയമാണെന്നും അക്രമികളെ സംരക്ഷിക്കുന്ന നയമാണ് ബിജെപി തുടരുന്നതെന്നും യെച്ചൂരി പറഞ്ഞു.

ഉത്തർപ്രദേശിലെ ക്രമസമാധാനപാലനം പൂർണ്ണമായും നഷ്ടപ്പെട്ടുവെന്നും തന്റെ അമേത്തിയിൽ നിന്നുള്ള സംഭവമാണ് ഇതെന്നും കാണിച്ചു സൈനികൻ കൊല്ലപ്പെട്ട വാർത്ത കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ ഷേർ ചെയ്തു.

സംഭവത്തില്‍‌ കേസെടുത്ത് അന്വേഷണമാരംഭിച്ചതായി എ.എസ്.പി ദയാറാം പറഞ്ഞു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  വാജ്പേയിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്നതിന് ചെലവ് 2.5 കോടി രൂപ

LEAVE A REPLY

Please enter your comment!
Please enter your name here