Wednesday, July 8

മുൻ ദേശീയഫുഡ്ബോൾ താരം ഹംസക്കോയ കോവിഡ് ബാധിച്ച് മരിച്ചു

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി മലപ്പുറം ജില്ലയിൽ റിപ്പോർട്ട് ചെയ്തു. മുൻ ദേശീയ ഫുഡ് ബാൾ താരമായ മഞ്ചേരി സ്വദേശി ഹംസക്കോയ (61) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. ഇതോടെ സംസ്ഥാനത്തെ കോവിഡ്‌ മരണം 15 ആയി

ഹംസക്കോയയുടെ മകനും മകന്റെ ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 21ാം തിയതി മുംബൈയില്‍ നിന്ന് റോഡ് മാര്‍ഗം മലപ്പുറത്ത് എത്തിയവരാണ് ഹംസയുടെ കുംടുംബം.. വീട്ടില്‍ ക്വാറന്റീന്‍ കഴിഞ്ഞ ഇവരെ രോഗ ലക്ഷണം കണ്ടുതുടങ്ങിയതോടെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ഹംസക്കോയ മുൻകാല ഫുട്‌ബോള്‍ താരമാണ്. പരപ്പനങ്ങാടി സ്വദേശിയായ ഇദ്ദേഹം ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നു. മോഹന്‍ബഗാന്റെ താരമായും ഏറെനാൾ കളിച്ചിരുന്നു.. മൊഹമ്മദന്‍സ് ക്ലബ്ബിലും കളിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ടീമിന് വേണ്ടി 1970-80 കാലഘട്ടത്തിലായിരുന്നു അദ്ദേഹം കളിച്ചത്. ഹംസക്കോയയുടെ മകനും ഫുട്‌ബോള്‍ താരവും ഗോള്‍ കീപ്പറുമായിരുന്നു. .

Spread the love
Read Also  കർണാടകത്തിൽ കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ ഒരു കുഴിയിൽ തള്ളുന്ന വീഡിയോ വിവാദമാകുന്നു

5 Comments

Leave a Reply