Saturday, September 19

സംസ്ഥാനത്ത് നാലാമത്തെ കോവിഡ് മരണം ; പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം സംസ്കരിച്ചു

 

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കൊവിഡ് 19 മൂലം മരിച്ചയാളിന്റെ മൃതദേഹം പ്രോട്ടോക്കോൾ പ്രകാരം സംസ്കരിച്ചു. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടിയിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ കദീജക്കുട്ടിയാണ് കഴിഞ്ഞ ദിവസം രാത്രി മരിച്ചത്. 73 വയസായിരുന്നു. ഇവർക്ക് പ്രമേഹവും രക്താതിസമ്മര്‍ദ്ദവും ഉണ്ടായിരുന്നു. ഇതോടെ കേരളത്തിൽ കോവിഡ് മരണം നാളായി

നാട്ടിലെത്തിയ ഉടൻ ആശുപത്രിയിൽ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനകൾ തുടർന്ന് ഇന്നലെതന്നെ സ്രവം പരിശോധനക്കയച്ചിരുന്നു. പരിശോധനാഫലത്തില്‍ കൊവിഡ് പോസിറ്റീവാണെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

മുംബൈയില്‍ നിന്ന് റോഡ് മാര്‍ഗമാണ് ഇവർ കേരളത്തിലെത്തിയത്. ഒപ്പമുണ്ടായിരുന്ന മകനും ആംബുലന്‍സ് ഡ്രൈവറും നിരീക്ഷണത്തിലാണ്. മൂന്നു മാസം മുമ്പ് മുംബൈയിലുള്ള മക്കളുടെ വീട്ടിൽ പോയ ഖദീജക്കുട്ടി ലോക്ക് ഡൗണിൽ കുടുങ്ങിപ്പോയതായിരുന്നു

മരണത്തെ തുടർന്നു ബന്ധുക്കൾക്ക് മൃതദേഹം വിട്ടുനൽകിയില്ല. ചാവക്കാട് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം വെള്ളിയാഴ്ച്ച പുലർച്ചെ 7.05 ന് കടപ്പുറം അടി തിരുത്തി ജുമാഅത്ത് പള്ളി ഖബർസ്ഥാനിലായിരുന്നു ഖബറടക്കിയത്. കടപ്പുറം പഞ്ചായത്തിലെ അടിത്തുരുത്തി ജുമാമസ്ജിദിലാണ് സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. പൂർണമായും കോവിഡ് പ്രോട്ടാക്കോള്‍ പാലിച്ചായിരുന്നു ശവസംസ്‌കാരം. കടപ്പുറം പഞ്ചായത്തിലെ മുസ്ലിം ലീഗ് പ്രവർത്തകരും സന്നദ്ധസംഘടനയായ വൈറ്റ് ഗാര്‍ഡ് അംഗങ്ങളുമായ നാലുപേര്‍ ചേർന്നാണ് ഖബറടക്കം നടത്തിയത്. സംസ്കാരത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്കായി ഇവര്‍ക്ക് ആരോഗ്യവകുപ്പ് പ്രത്യേക പരിശീലനം നല്‍കിയിരുന്നു.

സംസ്കാരസമയത്ത് ബന്ധുക്കളാരെയും ഖബറിന് സമീപത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല. ഖദീജക്കുട്ടിയുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ അഞ്ചു പേര്‍ നിരീക്ഷണത്തിലാണ്. ഖദീജക്കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മകനും ആംബുലന്‍സിന്റെ ഡ്രൈവറുമടക്കം അഞ്ചു പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇവരുടെ സ്രവസാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  ഇന്ന് കോവിഡ് സ്ഥിരീകരിച്ച 55 പേർ പുറത്തുനിന്നെത്തിയവർ

Leave a Reply