സംസ്ഥാനത്ത് ഇന്ന് ചൊവ്വാഴ്ച 14 കോവിഡ് 19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതിൽ 6 പേർ കാസർഗോഡ് ജില്ലയിലാണ്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയതാണ് ഇക്കാര്യം. ഇതോടെ സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 105 ആയിസംസ്ഥാനത്ത്. കോവിഡ് ബാധയുടെ മറവിൽ അനാവശ്യമായി വിലക്കയറ്റമുണ്ടാക്കിയാൽ കർശനനടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു 

രോഗം സ്ഥിരീകരിച്ചവരില്‍ ഒരു ആരോഗ്യപ്രവര്‍ത്തകയും ഉണ്ട്. രോഗം ബാധിച്ചവരില്‍ 6 പേര്‍ കാസര്‍ഗോഡ് നിന്നും 2 പേര്‍ കോഴിക്കോടും ഉള്ളവരാണ്. 8 പേര്‍ ദുബായില്‍ നിന്ന് എത്തിയവരും, ഒരാള്‍ യു.കെയിയില്‍ നിന്നും 3 പേര്‍ കോണ്‍ടാക്റ്റ് രോഗികളുമാണ്. 

സംസ്ഥാനത്ത് നിലവില്‍ 72460 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 71994 പേര്‍ വീടുകളിലും 467 പേര്‍ ആശുപത്രിയിലുമാണ്. ഇന്നുമാത്രം 164 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. 4516 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 3331 പേര്‍ക്ക് രോഗമില്ലെന്ന് ഉറപ്പാക്കി.

സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടും പലയിടത്തും ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങിയിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഇത് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. അത്യാവശ്യക്കാർക്ക് പുറത്തുപോകാനായി ഒരു ഫോറം പൂരിപ്പിച്ചുനൽകേണ്ടിവരും. ആവശ്യങ്ങൾ അതിൽ രേഖപ്പെടുത്തി നൽകണം.

നിത്യോപയോഗസാധനങ്ങൾക്ക് ചിലയിടങ്ങളിൽ വ്യാപാരികൾ അമിതവില ഈടാക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ഇത്തരക്കെതിരെ കർശനനടപടി സ്വീകരിക്കും.

ഖ്വാറൻ്റയിനിന് വിധേയമായിരിക്കുന്നവർ ഒരു തരത്തിലും മുറിക്ക് പുറത്തിറങ്ങാൻ പാടില്ല. ഇവർക്ക് ബാത്ത് അറ്റാച്ച്ഡ് മുറികളുണ്ടാവണം. ഇവിടെ ആരോഗ്യ പ്രവർത്തകർ സന്ദർശിച്ച് വിവരങ്ങൾ ആരായും.

സംസ്ഥാനത്ത് ഇതുവരെ കോവിഡ് സമൂഹവ്യാപനമുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ കർശനനിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ക്വാറൻ്റയിൻ എന്നാൽ വീട്ടിൽ ഓടിനടക്കലല്ല. അത്തരക്കാരെ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റും. 

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരും ക്വാറന്റൈനിൽ കഴിയണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. കേരളത്തിലെ നവോദയ വിദ്യാലയങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ മൈഗ്രേഷന്റെ ഭാഗമായി പോയ വിദ്യാർത്ഥികളെ മടക്കിക്കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. ഈ കുട്ടികൾ നാട്ടിലെത്തിയാൽ സർക്കാർ ഏർപ്പെടുത്തിയ കേന്ദ്രത്തിൽ 14 ദിവസത്തെ ക്വാറന്റൈനിൽ കഴിയേണ്ടിവരുമെന്നു മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു

ഡ്യൂട്ടി കഴിഞ്ഞ് പോകുന്ന മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീടുകളില്ലാതെ റോഡുകളില്‍ കിടന്നുറങ്ങുന്നവര്‍ക്ക് താമസത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്

സ്വകാര്യവാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ പൊലീസ് പുറത്തുവിട്ട സത്യവാങ്മൂലം സൂക്ഷിക്കണമെന്നും ഇത് കളഞ്ഞുപോയാല്‍ നിയമ നടപടി സ്വീകരിക്കും. സ്വകാര്യവാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമെ മുതിര്‍ന്ന ഒരു വ്യക്തിക്ക് മാത്രമേ സഞ്ചരിക്കാന്‍ അനുമതിയുള്ളു. ടാക്‌സി, ഓട്ടോ എന്നിവ അത്യവശ്യ ഘട്ടങ്ങളില്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു.

 

Read Also  കേരളത്തിൽ അഞ്ചു പേർക്ക് കോവിഡ് വൈറസ് ബാധ ; രോഗവിവരം മറച്ചുവെച്ചതിനു പ്രോസിക്യൂഷൻ നടപടിയെന്ന് ഡി ജി പി

LEAVE A REPLY

Please enter your comment!
Please enter your name here