Wednesday, January 19

വ്യാജ വാർത്ത; ജനം ടിവിയ്‌ക്കെതിരെ നിയമ നടപടിയ്ക്ക് ഷാഫി പറമ്പിൽ

സംഘപരിവാർ നിയന്ത്രണത്തിലുള്ള ജനം ടിവിയ്‌ക്കെതിരെ നിയമ നടപടിയുമായി കോൺഗ്രസ്‌ നേതാവും യുവ എം.എൽ.എ.യുമായ ഷാഫി പറമ്പിൽ. തനിക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ചതിനെതിരെയാണ് ഷാഫി നിയമ നടപടികൾക്കൊരുങ്ങുന്നത്.

യൂത്ത് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഷാഫിയെ നീക്കിയതായാണ് ജനം വാർത്ത കൊടുത്തത്. എന്നാൽ ഇത് വസ്തുതാ വിരുദ്ധമാണെന്നും വാർത്ത വരുന്നതിനും രണ്ടാഴ്ച്ച മുൻപേ താൻ രാജി വെച്ചതാണെന്നുമാണ് ഷാഫി വ്യക്തമാക്കുന്നത്. കർണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽന്മേലാണ് ഷാഫിയെ നീക്കം ചെയ്തതെന്നും ജനം റിപ്പോർട്ട് ചെയ്തു.

എന്നാൽ വാർത്ത നൽകിയ ജനം ടിവി ഇത് സംബന്ധിച്ച പ്രതികരണത്തിന് തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും വെറുതെ ജനത്തെ പറയിപ്പിക്കാതെ  പറ്റുക ആണെങ്കിൽ ജനം എന്ന പേര് ചാനൽ മാറ്റണം എന്നും ഷാഫി ആവശ്യപെടുന്നു.

ജനം ടി.വി ക്ക്‌ നമോവാകം.വ്യാജ വാർത്ത പ്രചരിപ്പിച്ച ചാനലിനെതിരെ കേസ് ഫയൽ ചെയ്യും ഇന്നലെ വൈകുന്നേരം ഒരു ഫോൺകോൾ ..എന്നെ…

Shafi Parambil ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಜುಲೈ 22, 2018

 

 

 

Spread the love
Read Also  ബി.എസ്.എൻ.എൽ. കേരളയുടെ പേരിൽ ശബരിമല വിഷയത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച് ജനം ടിവി