Monday, January 24

ഇത് ഫ്രെഡി ഫാബ്രിസിൻ്റെ തിരുവത്താഴം..

പഴയ കാര്യങ്ങൾ അതേപടിഅവതരിപ്പിക്കുന്നതിലും നല്ലത് ആളുകൾ അതു ശ്രദ്ധിക്കണമെങ്കിൽ ഒരു ട്വിസ്റ്റ് നൽകുക തന്നെ വേണം.ഫ്രെഡി ഫാബ്രിസിൻ്റെ ചിത്രങ്ങൾ ഇന്നു വൈറലാകുന്നതിനു കാരണവും ഇതു തന്നെ. അതുമാത്രമല്ല എപ്പൊഴാണ്  സർഗ്ഗാത്മകതയുടെ ഉൾവിളികളുണ്ടാകുന്നതെന്നുപറയാനും പറ്റില്ല.

ഒരു കൊമെഴ്സ്യൽ ഫോട്ടോഗ്രാഫറായ ഫ്രെഡിക്കു കുറച്ചുനാളുകളായുണ്ടായ മോഹമായിരുന്നു എതെങ്കിലുമൊരു മാസ്റ്റർ വർക്കിൻ്റെ പുനർ നിർമ്മിതി.അതിനായി ഡാവിഞ്ചിയുടെ ചിത്രത്തിൽ തന്നെ കണ്ണുനട്ടിരുന്നു ഒടുവിൽ നല്ലൊന്നാന്തരമായി റിക്രിയേറ്റ് ചെയ്തു.ഇതുവരെ ആരും കടന്നു ചെല്ലാത്തതരത്തിലുള്ള ഒരു പുനർനിർമ്മിതി.

ലോകം മുഴുവൻ ആരാധനയോടെ നോക്കിക്കണ്ട ഒരു മാസ്റ്റർ വർക്ക് പുനർ നിർമ്മിതിക്ക് വിധേയമാക്കുമ്പോൾ തികച്ചും വ്യത്യസ്തമായിരിക്കണമെന്ന ചിന്ത  ഒരു വെല്ലുവിളിതന്നെയായിരുന്നു.ആരാധനയിൽ അല്പം തമാശ കലർത്തിയാലോ..ചിന്തകൾ ഇങ്ങനെ കടന്നുപോകവേ ഒരു ദിവസം തികച്ചും ആകസ്മികമായാണ് ഒരു കാർ വർക്ക് ഷോപ്പിലേക്ക് ഫ്രെഡിയെത്തുന്നത്.അവിടത്തെ ഒരു ആമ്പിയൻസ് ഫ്രെഡിയെ വല്ലാതെയങ്ങ് ആകർഷിച്ചു.സെറ്റ് ഇവിടം തന്നെ അയാളുറപ്പിച്ചു.

വർക്ക് ഷോപ്പുടമയ്ക്കും ആശയം  ഇഷ്ടപ്പെട്ടു .എല്ലാവരുമൊത്തു ചേർന്നു. അഭിനേതാക്കളായി വർക്കു ഷോപ്പ് ജീവനക്കാരും ഫ്രെഡിയുടെ സുഹൃത്തുക്കളും രംഗത്തുവന്നു.

‘റെനൈസൻസ് സീരീസ്’ ഫ്രെഡിയുടെ തലവര തിരുത്തിക്കുറിച്ചു.ഇൻ്റർ നാഷണൽ കളർ അവാർഡുൾപ്പടെ പലതും ഫ്രെഡിയെ തേടിയെത്തി

ഒരു കാര്യം വളരെ രസകരമായി തോന്നുന്നത്, നമ്മൾ വൃത്തികെട്ടതെന്നു പറഞ്ഞു തള്ളി ക്കളഞ്ഞതിൽ ഫ്രെഡി കണ്ടെത്തിയതു ഒരു വല്ലാത്ത സൗന്ദര്യമായിരുന്നു.

ഫ്രെഡി പറയുന്നത് അയാൾ വർക്ക് ഷോപ്പിൽ കടന്നപ്പോൾ കണ്ട തൂങ്ങികിടക്കുന്ന ഹബ് ക്യാപിൽ തന്നെ ജീസസിൻ്റെ പിന്നിലിള്ള ‘ഓറ’ കണ്ടെത്തിയെന്നാണ്.ഫ്രെഡി കണ്ടെത്തിയ വസ്തുക്കളോരോന്നും ചിത്രത്തിൻ്റെ ഭാഗമാകുകയായിരുന്നു.

ഫ്രെഡി ഒരുക്കിയ ക്ലാസിക് റിക്രിയേഷനുകൾ

 

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love