Wednesday, January 19

കാശ്മീർ സ്വതന്ത്ര രാജ്യമാകണമെന്ന് അഫ്രീദി; മനുഷ്യത്വത്തിനാണ് വില നൽകേണ്ടതെന്നും മുൻ പാക് താരം

കാശ്മീർ സ്വതന്ത്ര രാജ്യമായി നിലനിർത്തണമെന്ന ആവശ്യവുമായി പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് ഇതിഹാസം ഷഹീദ് അഫ്രീദി. ലണ്ടനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആണ് അഫ്രീദിയുടെ പരാമർശം. പാകിസ്ഥാന് കാശ്മീരിന്റെ ആവശ്യമില്ലെന്നും നിലവിലുള്ള നാല് പ്രവിശ്യകൾ കൈകാര്യം ചെയ്യാൻ പോലും പാക്കിസ്ഥാൻ നേരാവണ്ണം സാധിക്കുന്നില്ലെന്നും അഫ്രീദി പറഞ്ഞു. ഈ ഒരവസരത്തിൽ കാശ്മീരിന് വേണ്ടി പാക്കിസ്ഥാൻ അവകാശ വാദം ഉന്നയിക്കരുതെന്നും അദ്ദേഹം പറഞ്ഞു. 
 
കാശ്മീരിൽ സാധാരണക്കാർ കൊല്ലപ്പെടുകയാണെന്നും ഏത് വിഭാഗത്തിൽ നിന്നുള്ളവരാണെങ്കിലും കൊല്ലപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും അഫ്രീദി പറഞ്ഞു. 
 

കാശ്മീരിൽ ഇന്ത്യൻ സൈന്യവും മറ്റും നടത്തുന്ന അതിക്രമങ്ങൾ അന്താരാഷ്ട്ര തലത്തിൽ വാർത്തകളിൽ നിറഞ്ഞിരുന്നു. ആംനെസ്റ്റി  ഇന്റർനാഷണൽ, ഐക്യ രാഷ്ട്ര മനുഷ്യാവകാശ കമ്മീഷൻ എന്നീ സംഘടനകൾ സമീപകാലത്ത് ഇന്ത്യൻ സൈന്യം നടത്തുന്ന അതിക്രമങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. കശ്മീരില്‍ സ്വയംഭരണത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നവരെ ഭരണകൂടം അടിച്ചമര്‍ത്തുന്നത് ആശങ്കാജനകമാണെന്നും ഐക്യരാഷ്ട്ര സഭയുടെ ഇടപെടൽ അനിവാര്യമാണെന്നും മുൻപും അഫ്രീദി അഭിപ്രായ പ്രകടനം നടത്തിയിരുന്നു. 

Spread the love
Read Also  ഷാരുഖാനുൾപ്പടെയുള്ളവർക്ക് ഐ എസ് ഐ ബന്ധം ആരോപിച്ചു കൊണ്ട് ഉത്തരേന്ത്യൻ മാധ്യമങ്ങൾ

Leave a Reply