Monday, January 24

വിറളി പിടിച്ച മോദിജി അടിയന്തിരാവസ്ഥയ്ക്ക് കളമൊരുക്കുന്നു, ലാലു പ്രസാദ് യാദവ്

മോദിജിയ്ക്ക് ഇപ്പോള്‍ ജീവനില്‍ പേടി തുടങ്ങിയിരിക്കുകയാണെന്ന് കാലിത്തീറ്റ കുംഭകോണകേസില്‍ ശിക്ഷ അനുഭവിക്കുന്ന ലാലു പ്രസാദ് യാദവ്. വ്യാവാഴ്ച സി ബി ഐ കോടതിയില്‍ കീഴടങ്ങാന്‍ റാ‍ഞ്ചിയിലേക്ക് പോകാന്‍ പാട്ന എയർപോർട്ടില്‍ എത്തിയ അദ്ദേഹം  മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഏഴു നഗരങ്ങളില്‍ റെയ്ഡ് നടത്തി അഞ്ച് കര്‍മ്മനിരതരെ അറസ്റ്റ് ചെയ്തതിനെപ്പറ്റി സംസാരിക്കുകയായിരുന്നു ലാലു. രാജ്യം സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുകയാണെന്നാണ് ലാലു പ്രസാദ് യാദവിന്‍റെ അഭിപ്രായം. താന്‍ ആക്രമിക്കപ്പെടുമെന്ന് മോദിജി പേടിക്കുന്നു. ആര് എപ്പോള്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ആര്‍ക്കും അറിയില്ല. അവര്‍ അടിയന്തിരാവസ്ഥയ്ക്ക് വഴിയൊരുക്കുകയാണ് എന്നാണ് ലാലു കൂട്ടിച്ചേര്‍ത്തത്.

സാമൂഹ്യവിരുദ്ധതയ്ക്കെതിരെ നടപടികള്‍ സ്വീകരിക്കാത്തതില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ലാലു കുറ്റപ്പെടുത്തി.

Spread the love