ഫണ്ട് തിരിമറി നടത്തിയതിനു അമേരിക്കൻ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് 20 ലക്ഷം ഡോളർ പിഴ ശിക്ഷ വിധിച്ച് ന്യൂയോർക്ക് കോടതി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ഡോണൾഡ് ട്രംപ് രാഷ്ട്രീയ പ്രചാരണത്തിനായി വകമാറ്റി ചിലവഴിച്ചു എന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി പിഴശിക്ഷ വിധിച്ചത്

തിരിമറിക്കു പിന്നിൽ ഡോണൾഡ് ട്രംപിനെക്കൂടാതെ മക്കളായ ഇവാങ്ക, എറിക് എന്നിവർക്കും ഉത്തരവാദിത്തമുള്ളതായി കോടതി കണ്ടെത്തിയിട്ടുണ്ട്. ട്രംപിൻ്റെയും കുടുംബത്തിൻ്റെയും മേൽനോട്ടത്തിൽ പ്രവ‍ർത്തിക്കുന്ന ട്രംപ് ഫൗണ്ടേഷനെതിരെയാണ് ന്യൂയോർക്ക് കോടതി ജ‍‍ഡ്ജി സാലിയാൻ സ്ക്രാപ്പുല ശിക്ഷാ നടപടി സ്വീകരിച്ചത്. 2016ൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനിടെ ട്രംപ് ഫൗണ്ടേഷൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് തെരഞ്ഞെടുപ്പിനു വക മാറ്റി ചെലവഴിച്ചു എന്ന് കണ്ടെത്തിയതിനെത്തുടർന്നാണു കോടതി പിഴ ശിക്ഷിച്ചത്.

ഡോണൾഡ് ട്രംപ് യു എസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഫൗണ്ടേഷൻ പ്രവർത്തനം അവസാനിപ്പിച്ചിരുന്നില്ല. ഫൗണ്ടേഷനെതിരെ ആരോപണങ്ങളുന്നയിച്ചതോടെ കഴിഞ്ഞ വർഷം ഇത് അടച്ചുപൂട്ടിയിരുന്നു. അതിനു തൊട്ടുമുന്‍പ് വരെ ഫൗണ്ടേഷൻ വക ചെക്കുകൾ ട്രംപിന്റെ സ്വകാര്യമായ ചെക്ക്ബുക്ക് എന്ന രീതിയിലാണ് പ്രവർത്തിച്ചിരുന്നതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. ട്രംപ് ഫൗണ്ടേഷന് രാഷ്ട്രീയത്തിൽ ഇടപെടാൻ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 20 ലക്ഷം ഡോളർ പിഴ അടയ്ക്കാൻ ജ‍ഡ്ജി ഉത്തരവിട്ടത്. ഇത് അടുത്ത പ്രസിഡൻ്റ് തെരഞ്ഞെടുപ്പിനു മത്സരത്തിനൊരുങ്ങുന്ന ട്രംപിനു വലിയ തിരിച്ചടിയായി

ട്രംപിൻ്റെ മക്കളായ ഇവാങ്കയും എറികും ഫൗണ്ടേഷൻ ഭരണസമിതിയിലെ അംഗങ്ങളാണെങ്കിലും ട്രംപിൻ്റെ സ്വകാര്യ അക്കൗണ്ടിൽനിന്നും ഈ തുക അടയ്ക്കണമെന്നാണു ഉത്തരവില്‍ പറയുന്നത്. പിഴത്തുക ട്രംപിന് പങ്കാളിത്തമില്ലാത്ത 8 ജീവകാരുണ്യ സ്ഥാപനങ്ങൾക്ക് കൈമാറാനാണ് കോടതി ഉത്തരവ്. മുതിർന്ന ഡെമോക്രാറ്റിക് നേതാവും രാഷ്ട്രീയ എതിരാളിയുമായി ജോ ബൈഡനെതിരെ അന്വേഷണത്തിന് സമ്മർദം ചെലുത്തിയെന്ന പേരിൽ ഇംപീച്ച്മെന്റ് നടപടി നേരിടുന്ന ട്രംപിന് കടുത്ത തിരിച്ചടി നൽകുന് വിധി ന്യൂയോർക്ക് കോടതിയുടെ നടപടി ഡെമോക്രാറ്റുകൾ വലിയ തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കിക്കൊണ്ട് രംഗത്തുവന്നു കഴിഞ്ഞു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  'പ്രധാനമന്ത്രിയുടെ കഴിവുകേട് പരിഹരിച്ചതിനു ജയശങ്കറിനു നന്ദി '; ട്വിറ്ററിലൂടെ രാഹുലിൻ്റെ ട്രോൾ വൈറലാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here