Sunday, January 16

ജി മാധവൻ നായർ ഉൾപ്പടെ പ്രമുഖർ ബിജെപിയിലേക്ക്

ഐഎസ്ആർഒ മുൻ ചെയർപേഴ്സൺ ജി. മാധവൻ നായർ ഉൾപ്പടെ അഞ്ചോളം പ്രമുഖ വ്യക്തികൾ ബിജെപിയിൽ ചേർന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സസ്‌പെൻഷനിൽ ഉള്ള കോൺഗ്രസ് നേതാവ് ജി. രാമൻ നായർ വനിതാ കമ്മിഷൻ മുൻ അംഗം ജെ.പ്രമീളാദേവി, മലങ്കര സഭാംഗം സി. തോമസ് ജോൺ, ജെഡിഎസ് ജില്ലാ വൈസ് പ്രസിഡന്റ് കരകുളം ദിവാകരൻ എന്നിവരാണ് ബിജെപിയിൽ ചേർന്നത്.

ശബരിമലയിൽ ബിജെപിയുടെ സമരം ഉദ്‌ഘാടനം ചെയ്തത് രാമൻ നായർ ആയിരുന്നു. തുടർന്ന് കോൺഗ്രസ് പാർട്ടി അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ഈ ഒരവസരത്തിലാണ് നായരുടെ ബിജെപിയിലേക്കുള്ള ചാട്ടം. സിപിഐഎമ്മിൽ നിന്നും കോൺഗ്രസിൽ നിന്നും ഹിന്ദുത്വ നിലപടുകൾ സ്വീകരിക്കുന്ന ഒരു കൂട്ടം നേതാക്കളും പാർട്ടി അണികളും ബിജെപി അംഗത്വത്തിനായി കാത്തിരിക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഇവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യാനും ഉചിത സ്ഥാനങ്ങൾ നൽകാനും ബിജെപിയിൽ ധാരണയായതായാണ് വിവരങ്ങൾ. വരും ദിവസങ്ങളായിൽ കൂടതൽ പേര് ബിജെപിയിലേക്ക് എത്തുമെന്നാണ് ലഭിക്കുന്ന വിവരം.

Spread the love
Read Also  ഓപ്പറേഷൻ കമലയുമായി ബിജെപി കർണ്ണാടകയിൽ; കോൺഗ്രസ് ജെഡിഎസ് സർക്കാരിനെ അട്ടിമറിക്കാൻ നീക്കം

22 Comments

Leave a Reply