Wednesday, January 19

ഫ്യൂഡൽ പൗരോഹിത്യത്തിന്റെ തകർച്ചയുടെ മണിമുഴക്കമാണ് ശബരിമലയിൽ ഉണ്ടായതെന്ന് മന്ത്രി ജി സുധാകരൻ

ഫ്യൂഡൽ പൗരോഹിത്യത്തിന്റെ തകർച്ചയുടെ മണിമുഴക്കമാണ് ശബരിമലയിൽ ഉണ്ടായതെന്ന്​ പൊതുമരാമത്ത്​ മന്ത്രി ജി. സുധാകരൻ. ഹർത്താലിന് കട പൂട്ടി പോകുന്ന ലാഘവത്തോടെയാണ് നട അടച്ചിടുമെന്നു തന്ത്രി പറഞ്ഞത്. ഇത് കേരളം ചർച്ച ചർച്ച ചെയ്യേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. 

പാപം ചെയ്തവരാണ് ആരാധനാലയങ്ങളിൽ പോകുന്നത്. ശബരിമലയിൽ പോകുന്നവരുടെ പൂർവ കാല ചരിത്രം നോക്കേണ്ട ആവശ്യമില്ല. ധൈര്യം ഉള്ളവർ മാത്രം ശബരിമലയിൽ പോയാൽ മതിയെന്നും സുധാകരൻ പറഞ്ഞു. സ്ത്രീകൾ ക്ഷേത്ര സന്ദർശനം പൂർത്തിയാക്കാതെ തിരിച്ചു പോന്നത് നിരാശ ജനകമാണ്​. നിയമം കൈയ്യിലെടുക്കുമെന്നു പറഞ്ഞു സർക്കാരിനെതിരെ ഭീഷണിവേണ്ടെന്നും ഇക്കാര്യത്തിൽ സർക്കാർ തന്നെയാണ് വിജയിക്കുക ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

യുവതികൾ പ്രവേശിച്ചാൽ നടയടക്കുമെന്ന്​ തന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ശബരിമല നടപ്പന്തൽ വരെയെത്തിയ ആന്ധ്ര സ്വദേശി കവിത ജക്കാലയെയും രഹ്​ന ഫാത്തിമയെയും എതിർക്കുന്നതിനായി തന്ത്രിയും പരികർമികളും ശബരിമലയിൽ ശരണം വിളിച്ച്​ പ്രതിഷേധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സുധാകരന്റെ പ്രസ്താവന.

Spread the love
Read Also  പതിനെട്ടാം പടി കയറാൻ ദളിത് യുവതി; കേരള ദലിത് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി മഞ്ജുവാണ് മല ചവിട്ടാൻ പോകുന്നത്

64 Comments

Leave a Reply