Wednesday, January 19

ഗെയിമിംഗ് ആസക്തി മാനസികത്തകരാര്‍: ലോകാരോഗ്യസംഘടന

ഡിജിറ്റല്‍ വീഡിയോ ഗെയിമുകളിലുള്ള ആസക്തിയെ മാനസികാരോഗ്യത്തകര്‍ച്ചയായി കണക്കാക്കാമെന്ന് ലോകാരോഗ്യസംഘടന. ലോകാരോഗ്യസംഘടന പുറത്തുവിട്ട രോഗങ്ങളുടെ അന്താരാഷ്ട്രവര്‍ഗ്ഗീകരണത്തിലാണ് (ഇന്‍റര്‍നാഷണല്‍ ക്ലാസ്സിഫിക്കേഷന്‍ ഓഫ് ഡിസീസ് ICD) ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

സ്ഥിരമായോ ഇടവിട്ടുള്ളതോ ആയ ഗെയിമിംഗ് സ്വഭാവം മറ്റ് ജീവിതതാല്പര്യങ്ങളെക്കാള്‍ അതിവ്യാപകമായ പ്രാധാന്യം നേടുന്നുവെന്നാണ് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തല്‍.

ഡിജിറ്റല്‍ ഗെയിമിംഗ് വ്യക്തിപരവും കുടുംബപരവും സാമൂഹികവും വിദ്യാഭ്യാസപരവും തൊഴില്‍പരവുമായ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്നും അത് ഉറക്കം, ദഹനം മുതലായവയുമായി ബന്ധപ്പെട്ട ശാരീരികപ്രശ്നങ്ങളുടെ തകര്‍ച്ചയിലേക്ക് നയിക്കുമെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു.

ഡിജിറ്റല്‍ മാലിന്യമുക്തതയാണ് ഇതിനുള്ള പരിഹാരമായി മനഃശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിക്കുന്നത്.

Spread the love
Read Also  കോവിഡ് -19 ഫലങ്ങൾ വരും ദശകങ്ങളിൽ കൂടുതൽ അനുഭവപ്പെടുമെന്ന് ആരോഗ്യ സംഘടന

Leave a Reply