Monday, January 24

സരിതയുടെ കത്തില്‍ നാല് പേജ് ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തെന്ന് ഉമ്മന്‍ ചാണ്ടി; നിഷേധിച്ച് സരിത

വിവാദമായ സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സരിത എസ് നായര്‍ അട്ടക്കുളങ്ങര ജയിലില്‍ നിന്നും എഴുതിയ കത്തില്‍ മുന്‍ മന്ത്രി കെബി ഗണേഷ് കുമാര്‍ നാല് പേജ് എഴുതിച്ചേര്‍ത്തെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഈ കത്താണ് സോളാര്‍ കമ്മീഷന് സമര്‍പ്പിച്ചത്. കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ മൊഴിയിലാണ് ഉമ്മന്‍ ചാണ്ടി ആരോപണം ഉന്നയിച്ചിരിക്കുന്നത്. മന്ത്രി സ്ഥാനം നഷ്ടപ്പെട്ട ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിയാക്കാത്തതിലുള്ള വൈരാഗ്യം തീര്‍ക്കുകയായിരുന്നു അദ്ദേഹമെന്നും ഉമ്മന്‍ ചാണ്ടി ആരോപിക്കുന്നു.

എന്നാല്‍ ഇക്കാര്യം കത്തെഴുതിയ സരിത എസ് നായര്‍ നിഷേധിച്ചു. താന്‍ തന്നെയാണ് കത്തെഴുതിയതെന്നും തന്നെ ഇക്കാര്യത്തില്‍ ആരും പിന്തുണച്ചിട്ടില്ലെ്‌നനും സരിതയുടെ മൊഴിയില്‍ പറയുന്നു. ഇത് സംബന്ധിച്ച തെളിവുകള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അവര്‍ പറയുന്നു.

Spread the love
Read Also  50 വർഷം ഒരാൾ ഒരു മണ്ഡലത്തിൽ തുടരുക എന്നതിനർത്ഥം ആ മണ്ഡലത്തിലെ അതേ പാർട്ടിയിലെ യുവത്വത്തെ നിഷ്ക്രിയമാക്കുക എന്നത് കൂടിയാണ്