ഇംഗ്ളണ്ട് സ്വദേശിയായ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന കേസിൽ ഇസ്രയേലിൽ നിന്നുള്ള 12 വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. സൈപ്രസിലെ ഐയ നാപ എന്ന വിനോദസഞ്ചാര കേന്ദ്രത്തിലെ റിസോർട്ടിൽ വച്ചാണ് സംഭവം നടന്നത്.

കഴിഞ്ഞ ബുധനാഴ്ചയാണ് താൻ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പെൺകുട്ടി  പ്രാദേശിക പൊലീസ് സ്റ്റേഷനിൽ മൊഴി നൽകിയത്. അന്ന് തന്നെ  മെഡിറ്ററേനിയൻ ദ്വീപിലെ റിസോർട്ടിൽ നിന്നും പ്രതികളായ എല്ലാവരെയും പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി.

അറസ്റ്റിലായവരെല്ലാവരും കൗമാരപ്രായക്കാരാണു.വിദ്യാർഥികളെല്ലാവർക്കും 16 ഉം 17 വയസ് മാത്രമാണ് ഉള്ളത്. ഇവരിലൊരാൾ 15 കാരനാണ്. സംഘത്തിലെ നാല് പേർ പെൺകുട്ടിയുമായി ലൈംഗിക വേഴ്ച നടത്തിയെന്ന് കുട്ടികൾ സമ്മതിച്ചിട്ടുണ്ട്. കൗമാരക്കാരിയെ പീഡിപ്പിക്കുന്നത് തങ്ങളുടെ ഫോണുകളിൽ പ്രതികളിൽ ചിലർ ചിത്രീകരിച്ചതായും ആരോപണമുണ്ട്. അവരുടെ മൊബൈൽ ഫോൺ പരിശോധിച്ചുവരികയാണു.

പെൺകുട്ടി ഇസ്രയേലി സംഘത്തിലെ ഒരു ആൺകുട്ടിയുമായി സോഷ്യൽ മീഡിയ വഴി സൗഹൃദത്തിലാവുകയും തമ്മിൽ കാണാമെന്ന് തീരുമാനിക്കുകയും ചെയ്തതാണു സംഭവങ്ങളുടെ തുടക്കം. ഇവർ തമ്മിൽ പിന്നീട് നിരവധി തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. അതുകഴിഞ്ഞ് ഇവർ ഒരുമിച്ച് യാത്ര പോവുകയും ചെയ്തതായി അറിവായിട്ടുണ്ട്. കൂട്ട ബലാത്സംഗം നടക്കുന്നതിന് മൂന്ന് ദിവസങ്ങൾക്ക് മുൻപായിരുന്നു ഇത്.

വീണ്ടും ഇവർ കണ്ടുമുട്ടുകയും ചൊവ്വാഴ്ച രാത്രി ഒരു പാർട്ടിയിൽ പങ്കെടുക്കുകയും ചെയ്തു. തുടർന്ന് ഇവർ ഒരു മുറിയിലായിരുന്നപ്പോൾ മറ്റ് 11 പേർ കൂടി ഇവിടേക്ക് കടന്നുവരികയായിരുന്നു. ചിലർ 19കാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചപ്പോൾ മറ്റുള്ളവർ ഇത് മൊബൈലിൽ പകർത്തി എന്നാണു പോലീസ് പറയുന്നത്

അതേസമയം പെൺകുട്ടിയുടെ വാദങ്ങൾ കളവാണെന്നാണ് പ്രതികളുടെ വാദം. ഇവരുമായി പരസ്‌പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നാണ് മൂന്ന് പേർ മൊഴി നൽകിയിരിക്കുന്നത്. എങ്കിലും ജുവനൈൽ ആക്ട് അനുസരിച്ച് കുട്ടികൾ കുറ്റക്കാരാകുമെന്ന് നിയമവിദഗ്ധർ പറയുന്നു

ഹിറ്റ്ലറിനെതിരെയുള്ള വധശ്രമത്തിൻ്റെ 75 ആം വർഷം ആഘോഷിക്കുമ്പോൾ

Read Also  ആദ്യമായി ഒരു കറുത്ത വർഗക്കാരി ബിഷപ് പദവിയിലേയ്ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here