രാജ്യത്തെ നടുക്കി വീണ്ടുമൊരു അതിക്രമവാർത്ത പുറത്തുവരുന്നു. രാജ്യമാകെ സ്ത്രീകളെ ക്രൂരമായ കൊലചെയ്യുന്നത് ഒരു മാറാവ്യാധി പോലെ തുടരുകയാണു. ത്രിപുരയിലാണു പുതിയ സംഭവം. 17കാരിയെ മുറിയിൽ പൂട്ടിയിട്ട് കൂട്ടബലാല്‍സംഗം ചെയ്ത ശേഷം തീ കൊളുത്തി കൊന്നു. ത്രിപുരയിലെ ശാന്തിര്‍ബസാറിലാണ് സംഭവം.

അതീവ ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പെണ്‍കുട്ടിയുടെ സുഹൃത്തും അയാളുടെ അമ്മയും ചേര്‍ന്നാണ് തീയിട്ടത്. സമീപവാസികള്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത്.

തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ വിട്ടുകൊടുക്കുന്നതിനു മോചനദ്രവ്യവും ആവശ്യപ്പെട്ടു. പെൺകുട്ടിയെ വിട്ടു തരണമെങ്കില്‍ 50,000 രൂപ കാമുകനെന്ന വ്യാജേന പെൺകുട്ടിയുമായി അടുത്ത അജോയ് രുദ്രപാല്‍ ആവശ്യപ്പെട്ടെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. പക്ഷെ 17,000 രൂപ നല്‍കാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ. തുടർന്ന് പെണ്‍കുട്ടിയെ തീയിടുകയായിരുന്നുവെന്നാണ് വീട്ടുകാരുടെ ആരോപണം. പോലീസിനെതിരേ ഗുരുതര ആരോപണമാണ് പെണ്‍കുട്ടിയുടെ അമ്മ ഉന്നയിച്ചിരിക്കുന്നത്.

ഇന്ന് വെളുപ്പിനു ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി മരിച്ച വാർത്ത പുറത്തുവന്നു. തുടര്‍ന്ന് അജോയിയെയും അമ്മയെയും ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവിടെ വെച്ച് തന്നെ പോലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.

പെൺകുട്ടിയുമായി അജോയി അടുപ്പമായശേഷം വീട്ടിൽ വന്നു കുടുംബാംഗങ്ങളെ പരിചയപ്പെട്ടു. പെണ്‍കുട്ടി വിവാഹ വാഗ്ദാനം സ്വീകരിച്ച് ബന്ധുക്കളുടെ അനുവാദത്തോടെ അയാളോടൊപ്പം പോവുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ വീട്ടുതടങ്കലിലാക്കിയ ശേഷം മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു ഇയാള്‍. ആ ദിവസങ്ങളത്രയും അയാളും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.

പെണ്‍കുട്ടിയെ കാണാതായ ഉടന്‍ അമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു. മോചന ദ്രവ്യം ആവശ്യപ്പെട്ടപ്പോഴും വീണ്ടും പോലീസിനെ പോയി കണ്ടു. എന്നാല്‍ പോലീസിന്റെ ഭാഗത്തു നിന്നു യാതൊരു വിധ അന്വേഷണവും ഉണ്ടായില്ലെന്നാണ് ആരോപണം.

പെണ്‍കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു: മകളെ വിട്ടു കിട്ടുന്നതിനായി അക്രമികൾ വിലപേശുകയായിരുന്നു. 50,000 രൂപ അജോയ് ആവശ്യപ്പെട്ടെങ്കിലും 17,000 രൂപ മാത്രമേ ഞങ്ങള്‍ക്ക് നല്‍കാന്‍ കഴിഞ്ഞുള്ളൂ. ഇതേ തുടര്‍ന്ന് അജോയ് കുപിതനായിരുന്നു. പക്ഷെ ഇതറിഞ്ഞ് അജോയിയുടെ വീട്ടിലെത്തിയപ്പോഴാണ് തീപൊള്ളലേറ്റ മകളെ ആശുപത്രിയിലെത്തിച്ച വിവരമറിഞ്ഞത്. അവിടെ ഗുരുതരാവസ്ഥയില്‍ കഴിയുന്ന മകളെ കണ്ടപ്പോള്‍ അവള്‍ തന്നെയാണ് അജോയിയും കൂട്ടുകാരും ബലാത്സംഗം ചെയ്ത വിവരം തന്നോട് പറഞ്ഞത്”,

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ഇതര ജാതിക്കാരനൊപ്പം ഒളിച്ചോടിയ യുവതിയെ പരസ്യമായി തല്ലി ആശുപത്രിയിലാക്കി

LEAVE A REPLY

Please enter your comment!
Please enter your name here