Thursday, January 20

കഞ്ചാവ് ലഹരിയല്ല അതൊരു ഔഷധമാണ്; സ്വാമി നിത്യാനന്ദ

കഞ്ചാവ് ലഹരിയല്ലെന്നും അതൊരു ഔഷധമാണെന്നും ശരീരത്തിനെ ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് കഞ്ചാവ് ചെയ്യുന്നതെന്നും സ്വാമി നിത്യാനന്ദ. ”മദ്യത്തിന് മാത്രമേ നമ്മെ അടിമയാക്കാന്‍ സാധിക്കൂ. എന്നാല്‍ ഒരിക്കലും കഞ്ചാവിന് അടിമപ്പെടില്ല. കാരണം അതൊരു ഔഷധമാണ്. അതുകൊണ്ടു തന്നെ കഞ്ചാവ് ഉപയോഗിക്കുന്നത് വഴി ശരീരത്തിന് ദോഷമൊന്നും സംഭവിക്കില്ല. ഞാന്‍ കഞ്ചാവിന്റെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയോ പിന്തുണയ്ക്കുകയോ അല്ല. ഞാനിവ ഒരിക്കലും ഉപയോഗിച്ചിട്ടില്ല. കഞ്ചാവ് എല്ലാവരും ഉപയോഗിക്കണമെന്നല്ല ഞാന്‍ പറയുന്നത്.” നിത്യാനന്ദ പറയുന്നു.

മാംസ ഭക്ഷണങ്ങൾ ശരീരത്തിന്റെ പ്രവർത്തനങ്ങളെ തകർക്കുന്നുവെന്നും എന്നാൽ കഞ്ചാവിന്റെ ഉപയോഗം ഇവയെ പുനരുജ്ജീവിപ്പിക്കുമെന്നും സ്വാമി പറഞ്ഞു. എന്നാൽ പ്രസംഗത്തിനെതിരെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് നിത്യാനന്ദയ്ക്ക് നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കഞ്ചാവ് വലിക്കുകയാണെങ്കിൽ ശരീരം ഉന്മേഷം ആകുമെന്നും മാംസഭക്ഷണരീതി ശരീരത്തിന്റെ പ്രവർത്തനങ്ങളെ നശിപ്പിക്കുന്നുവെന്നും എന്നാൽ കഞ്ചാവ് വലിക്കുകയാണെങ്കിൽ ഇവയെല്ലാം പൂർവ്വാവസ്ഥയിൽ എത്തിച്ചേരുമെന്നും ശുചീകരണ പ്രകാരിയാ ആണ് കഞ്ചാവ് ചെയ്യുന്നതെന്നും സ്വാമി പറയുന്നു.

Spread the love
Read Also  സ്പേസ് എക്സ് സ്ഥാപകന്‍ എലന്‍ മസ്ക് ഇനി പൊതുസ്ഥലത്ത് കഞ്ചാവ് വലിക്കില്ലെന്ന് നാസ തലവന്‍

Leave a Reply