Friday, May 27

ബംഗ്ളാദേശിൽ സ്ത്രീ തൊഴിലാളികളുടെ പ്രക്ഷോഭം ശക്തം; ഒരാൾ കൊല്ലപ്പെട്ടു

ലോകമെങ്ങും മുതലാളിത്ത ചൂഷണത്തിനെതിരെ സമരം നടക്കുന്ന കാലഘട്ടത്തിൽ അവികസിത രാജ്യങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജ്യങ്ങളിൽ നിന്നും മാന്യമായി ജീവിക്കാനാവശ്യമായ അവകാശത്തിന് വേണ്ടി സമരങ്ങൾ നടക്കുകയാണ്. ബംഗ്ളാദേശിൽ വസ്ത്ര നിർമ്മാണ തൊഴിലാളികൾ അടിസ്ഥാന വേതനം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭമാണ് ധാക്കയിലും മറ്റും നടത്തിയത്. അക്രമത്തെ അടിച്ചമർത്താൻ പോലീസ് കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ചതിനെത്തുടർന്ന് ഒരു സ്ത്രീ കൊല്ലപ്പെട്ടു.

പതിനായിരക്കണക്കിന് സ്ത്രീകൾ ആണ് നാല് ദിവസമായി തുടരുന്ന പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നത്. പ്രധാന ദേശീയ പാതയായ സവർ ഹൈവേ പ്രക്ഷോഭകാരികൾ ഉപരോധിച്ചു. ഇവരെ പിരിച്ചുവിടാൻ പോലീസ് നിരവധിതവണ ജലപീരങ്കി ഉപയോഗിച്ചെങ്കിലും കൂടതൽ ശക്തമായ രീതിയിൽ സ്ത്രീ തൊഴിലാളികൾ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്ത് വരികയായിരുന്നു.

Bangladeshi garment workers block a road during a demonstration to demand higher wages in Dhaka

ഫാക്ടറികളിൽ നിന്ന് അടിസ്ഥാന വേതനത്തിൽ വർദ്ധനവ് ആവശ്യപ്പെട്ട് 50,000-ത്തിൽ അധികം സ്ത്രീ തൊഴിലാളികൾ ഇറങ്ങിപ്പോക്ക് നടത്തിയതായി ബംഗ്ളാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അന്താരാഷ്ട്ര കുത്തക കമ്പനികളായ വാൾമാർട്ട്, ടെസ്‌കോ, എച്ച് ആൻഡ് എം, എൽഡി എന്നിവർക്കെതിരെയാണ് പ്രധാനമായും സ്ത്രീ തൊഴിലാളികളുടെ പ്രക്ഷോഭം. 4,500ലധികം ഫാക്ടറികളെ സമരം കാര്യമായി ബാധിച്ചിട്ടുണ്ട്.

നാലാം തവണയും പ്രധാനമന്ത്രി സ്ഥാനത്തിൽ അവരോഹിതയായ ഷേഖ് ഹസീന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് സ്ത്രീ തൊഴിലാളികളുടെ പ്രശ്നങ്ങൾ. ചൈന കഴിഞ്ഞാൽ 4 മില്യൺ ആളുകൾ പണിയെടുക്കുന്ന ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ വസ്ത്ര നിർമ്മാണ രാജ്യമാണ് ബംഗ്ലാദേശ്.

ലോകത്തിലെ തന്നെ ഏറ്റവും കുറവ് വേതനം വസ്ത്ര നിർമ്മാണത്തിൽ ലഭിക്കുന്ന തൊഴിലാളികളാണ് ഇവിടെയുള്ളത്. കാലഘട്ടത്തിനനുസൃതമായി തൊഴിലാളികളുടെ ശമ്പള വർദ്ധനവ് നടപ്പിലാക്കാത്തതും ജീവിത ചിലവുകൾ വർധിക്കുന്നതുമാണ് ആഗോള കുത്തകകൾക്കെതിരെ സമരം ചെയ്യാൻ ബംഗ്ലാദേശിലെ സ്ത്രീ തൊഴിലാളികളെ നിർബന്ധിതരാക്കിയത്. തങ്ങളുടെ ആവശ്യങ്ങൾ അനുവദിക്കുന്നത് വരെ റോഡിൽ നിന്ന് മാറില്ലെന്നും സമരത്തെ അടിച്ചമർത്താൻ കൂടതൽ തൊഴിലാളികൾ സമരത്തിൽ എത്തിച്ചേരാതിരിക്കാൻ ഗുണ്ടകളെ വാടകയ്ക്ക് എടുത്ത് തങ്ങളുടെ സഹപ്രവർത്തകരെ ഭീഷണിപ്പെടുത്തുകയാണെന്നും സമരം ചെയ്യുന്ന സ്ത്രീകൾ പറഞ്ഞു.

 

Nearly four million Bangladeshis are employed in about 4,500 textile and clothing factories [Mohammad Ponir Hossain/Reuters]

ജോലി സുരക്ഷ ഒട്ടും തന്നെ ഉറപ്പ് വരുത്താത്ത ബംഗ്ളാദേശിലെ വസ്ത്ര നിർമ്മാണ യൂണിറ്റുകളിൽ കൊടിയ ചൂഷണങ്ങളാണ് നടക്കുന്നതെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്ത് വന്നിട്ടുള്ളതാണ്. റാണാ പ്ലാസ വസ്ത്ര നിർമ്മാണ ശാലയിൽ 2013-ൽ ഉണ്ടായ തീ പിടിത്തത്തിൽ 1130-ൽ അധികം ആളുകളാണ് കൊല്ലപ്പെട്ടത്. ലൈംഗിക ചൂഷണങ്ങളും കൃത്യമായ കൂലി നൽകാതെ കൂടുതൽ സമയം ജോലി ചെയ്യിപ്പിക്കുന്നതും തൊഴിൽ സുരക്ഷ ഉറപ്പ് വരുത്താത്തതുമെല്ലാം ഇപ്പോഴത്തെ സമര കാരണങ്ങളായി ചൂണ്ടികാണിക്കപ്പെടുന്നു.

Image

മഞ്ഞ കുപ്പായക്കാരുടെ പ്രക്ഷോഭം ശക്തം; പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺന്റെ നയങ്ങൾക്കെതിരെ ജനങ്ങൾ തെരുവിൽ

സിംബാവെയിൽ രാഷ്ട്രീയ അരക്ഷിതാവസ്ഥ; കലാപം വ്യാപിക്കുന്നു

30,000ത്തോളം അധ്യാപകർ പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തെരുവിൽ; കേരളത്തിനും ഈ സമരത്തിൽ നിന്ന് പഠിക്കാനുണ്ട്

ബ്രഡിന് അമിത വില; മുപ്പത് വർഷങ്ങളായുള്ള ഏകാധിപത്യ ഭരണം അവസാനിപ്പിക്കാൻ സുഡാനിൽ കലാപം

Spread the love
Read Also  ഈ സർക്കാരിനെ താഴെയിറക്കുക ;കർഷകർ വീണ്ടും ലോങ്‌ മാർച്ചുമായി കിസാൻ സഭ

18 Comments

Leave a Reply