Wednesday, August 5

ഗ്യാസ് ബിൽ ഗൂഗിൾ പേ വഴി അടയ്‌ക്കൂ, ഉറപ്പായ തുക സമ്മാനം നേടൂ

 

ഗ്യാസ് ബിൽ ഇനി മുതൽ ഗൂഗിൾ പേ വഴി അടച്ചാൽ ഇൻവോയിസ് തുക മാത്രം നൽകിയാൽ മതി. ചിലയിടങ്ങളിൽ ഗ്യാസ് വണ്ടിക്കാർ അമിത തുക ഈടാക്കുന്നുവെന്ന പരാതി നിലനിന്നിരുന്നു. നിങ്ങളുടെ ബിൽ ജനറേറ്റ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് മൊബൈലിൽ ഇൻവോയിസ്, മെസേജ് ആയി ലഭിക്കുന്നതാണ്. ഈ തുക എത്രയാണോ അത് ഗൂഗിൾ പേ വഴി അടയ്ക്കുക. നിങ്ങൾ ഓൺലൈനായി അടച്ച ബില്ലിന്റെ വിവരങ്ങൾ നിങ്ങൾക്ക് രജിസ്റ്റേർഡ് മൊബൈലിൽ ലഭിക്കുന്നതായിരിയ്ക്കും.

ഗൂഗിൾ പേ വഴി ബിൽ അടയ്ക്കുമ്പോൾ ഉപഭോക്താക്കളെ കാത്തിരിക്കുന്നത് ഉറപ്പായ തുകയുടെ സമ്മാനങ്ങളുമാണ്.  10 രൂപ മുതൽ 500 രൂപ വരെ ലഭിയ്ക്കാനുള്ള അവസരമാണ് ഗൂഗിൾ ഉപഭോക്താക്കൾക്ക് ഒരുക്കിയിരിക്കുന്നത്. 

ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം, 

നിങ്ങൾ ഒരു ഗൂഗിൾ പേ ഉപഭോക്താവ് അല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്ത് ഗൂഗിൾ പേ ഡൗൺലോഡ് ചെയ്യുക. ഇത് പൂർണ്ണമായും സുരക്ഷിതമായ ഇടപാടാണ്.

നിങ്ങളുടെ ഗ്യാസ് പ്രൊവൈഡർ ഏതു കമ്പിനിയാണോ ആ കമ്പിനി ഗൂഗിൾ പേയിലെ ബിസിനസ് ആൻഡ് ബിൽസിൽ പോയി സെലക്ട്‌ ചെയ്യുക. തുടർന്ന് കമ്പിനി എടുത്ത ശേഷം, ( പ്രധാനമായും ഇന്ത്യൻ ഗ്യാസ്, ഭാരത് ഗ്യാസ്, എച്ച് പി ഗ്യാസ് എന്നിവയായിരിയ്ക്കും കേരളത്തിലെ ഗൃഹാവശ്യങ്ങൾക്കുള്ള ഗ്യാസ് പ്രൊവൈഡർ) മുകളിലുള്ള ലിങ്ക് അക്കൗണ്ടിൽ നിങ്ങളുടെ ഗ്യാസ് കണക്ഷൻ നമ്പർ എന്റർ ചെയ്യുക. 

16 ഡിജിറ്റ് ഗ്യാസ് കണക്ഷൻ നമ്പർ ആണ് ഇവിടെ എന്റർ ചെയ്യേണ്ടത്. ഇത് ഗ്യാസ് ബുക്കിൽ ഉണ്ടാകും. (ഗ്യാസ് ബുക്കിൽ 16 അക്കം ഇല്ലെങ്കിൽ ആദ്യത്തെ നാലോ അഞ്ചോ അക്കത്തിനു ശേഷം വരുന്ന പൂജ്യത്തിന്റെ കൂട്ടത്തിൽ 16 അക്കം ആകെ വരുന്ന തരത്തിൽ പൂജ്യം അടിയ്ക്കുക.ചില സർവീസ് പ്രൊവൈഡേഴ്സിന് 17 അക്ക നമ്പർ ഉണ്ടായിരിയ്ക്കും.) ഇല്ലെങ്കിൽ നിങ്ങളുടെ ഗ്യാസ് ഏജൻസിയോട് നിങ്ങളുടെ ഗ്യാസ് കണക്ഷൻ നമ്പർ മുഴുവനായും എത്രയാണെന്ന് ബുക്കിൽ നൽകിയിരിക്കുന്ന ഏജൻസിയുടെ ഫോൺ നമ്പറിൽ വിളിച്ചു ചോദിയ്ക്കുക. രജിസ്റ്റേർഡ് മൊബൈൽ നമ്പർ എന്റർ ചെയ്താലും ഗ്യാസ് കണക്ഷൻ ആരുടെ പേരിലാണോ ആ വ്യക്തിയുടെ പേര് വിവരങ്ങൾ വരുന്നതായിരിയ്ക്കും.

ഇത് രേഖപ്പെടുത്തിയാൽ നിങ്ങളുടെ ബിൽ തുക എത്രയാണെന്ന് ഓട്ടോമാറ്റിക് ആയി ഗൂഗിൾ പേയിൽ വരും. ( വേണമെങ്കിൽ ഇൻവോയ്‌സ്‌ തുകയും ഗൂഗിൾ പേ തുകയും തുല്യമാണോ എന്ന് ഒത്തു നോക്കുക. ) ഈ തുക ഗൂഗിൾ പേ വഴി അടച്ചാൽ നിങ്ങൾക്ക് സ്ക്രാച്ച് കാർഡ് ലഭിയ്ക്കുന്നതായിരിക്കും. ഇതിൽ നിങ്ങളുടെ ഭാഗ്യ തുക അടങ്ങിയിട്ടുണ്ടാകും. 

Spread the love
Read Also  ഓരോ മാസത്തെയും നിങ്ങളുടെ റേഷൻ വിഹിതം എങ്ങനെ അറിയാം?