Wednesday, January 19

എ ഡി ജി പി യുടെ മകൾ മർദ്ദിച്ച സംഭവത്തിൽ ഹൈക്കോടതിയിൽ ഗവാസ്കറിന് പിന്തുണയുമായി സർക്കാർ

 

എ ഡി ജി പി സുദേഷ് കുമാറിന്റെ മകൾക്കെതിരെയുള്ള ക്രിമിനൽ കേസിൽ ഗവാസ്കറിന് പിന്തുണയുമായി സർക്കാർ. സ്നിഗ്ദ്ധയുടെ ഹർജിയിൽ വാദം കേൾക്കുമ്പോഴാണ് കേസ് റദ്ദാക്കേണ്ടെന്നു സർക്കാർ ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കിയത്. ഗവാസ്കറിന്റെയും സ്നിഗ്ദ്ധയുടെയും ഹർജികൾ ഒന്നിച്ചു പരിഗണിച്ചുകൂടേ എന്ന് ചോദിച്ച കോടതി കൂടുതൽ പരിശോധനയ്ക്കായി ചീഫ് ജസ്റ്റിസിന് വിട്ടു.

ഗവാസ്കറെ താൻ തല്ലിയിട്ടില്ലെന്നും അതുകൊണ്ടു കേസ് റദ്ദാക്കണമെന്നുമാണ് സ്നിഗ്ധ ആവശ്യപ്പെട്ടത്. പക്ഷെ വൈദ്യപരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് റദ്ദാക്കാനാകില്ലെന്നു സർക്കാർ വാദിച്ചു.

Spread the love