പ്രസവ വേദന അറിയാതെയിരിക്കാൻ പ്രസവ മുറിയിൽ ഗായത്രിമന്ത്രം കേൾപ്പിക്കാനുള്ള രാജസ്ഥാൻ സർക്കാർ ആശുപത്രികളെ തീരുമാനം വിവാദമാകുന്നു. ഒരുകൂട്ടം മുസ്‌ളീം അവകാശ പ്രവർത്തകർ ഇതിനെതിരെ ആരോഗ്യമന്ത്രി രഘുശർമ്മയ്ക്ക് പരാതി നൽകി.

മുസ്ലിം മതാചാരപ്രകാരം കുട്ടിയുടെ ചെവിയിൽ ആദ്യം കേൾക്കേണ്ടത് ബാങ്ക് വിളിയാണെന്ന് പരാതിക്കാരിൽ ഒരാളായ അഷ്‍ഫെക്ക് കായംഖനി പ്രതികരിച്ചു. എന്നാൽ ഇതിന് വിരുദ്ധമായ രീതിയിലാണ് ഹിന്ദു മതാചാര പ്രകാരമുള്ള ഗായത്രി മന്ത്രം ആശുപത്രികളിൽ കേൾപ്പിക്കാനുള്ള സർക്കാർ നീക്കം.

നിലവില്‍ ജില്ലാ ആശുപത്രിയിലാണ് ഗായത്രി മന്ത്രം കേള്‍പ്പിക്കുന്നത്. ഇനി ഇത് ജയ്‍പുരിലെ 20 ആരോഗ്യകേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കും. പ്രസവവേദന ഒട്ടും അറിയില്ല എന്നതാണ് മന്ത്രത്തിന്‍റെ ഗുണമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. തേജ്റാം മീണ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ആശുപത്രികള്‍ സ്വന്തം താല്‍പര്യപ്രകാരമാണ് ഗായത്രി മന്ത്രം കേള്‍പ്പിക്കുന്നതെന്നും ഒരു നിര്‍ദേശവും സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നുമാണ് ആരോഗ്യവകുപ്പിന്‍റെ വാദം. മതേതര രാജ്യമായ ഇന്ത്യയില്‍ ഇത്തരത്തില്‍ ഏതെങ്കിലും ഒരു മതവിഭാഗത്തിന്‍റെ കീര്‍ത്തനം നിര്‍ബന്ധമായും കേള്‍പ്പിക്കണമെന്ന് പറയാനാകില്ലെന്നുമാണ് സർക്കാർ നിലപാടെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

Read Also  ബുര്‍ഖ ധരിച്ച് വോട്ട് ചെയ്യാനെത്തുന്ന സ്ത്രീകളുടെ മുഖം പരിശോധിക്കണമെന്ന് ബിജെപി സ്ഥാനാർത്ഥി

LEAVE A REPLY

Please enter your comment!
Please enter your name here