Saturday, January 29

സ്കൂൾ കോളേജ് ഗ്രന്ഥശാലകളിൽ ഗീതയും രാമായണവും നിർബന്ധമാക്കി കാശ്മീർ വിദ്യാഭ്യാസ വകുപ്പ്

സ്കൂളുകളും കോളേജുകളും ഉൾപ്പടെയുള്ള സകല വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഗ്രന്ഥശാലകളിൽ ഗീതയും രാമായണവും നിർബന്ധമാക്കി ജമ്മു കശ്മീർ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സംസ്ഥാനത്തെ സാസ്‌കാരിക സ്ഥാപനങ്ങളിൽ ഉൾപ്പെടെയാണ് ഗീതയുടെയും രാമായണത്തിന്റെയും ആവശ്യത്തിനുള്ള കോപ്പി വാങ്ങി സൂക്ഷിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. സര്വനന്ദ് പ്രേമി എഴുതിയ ഉറുദു ഭാഷയിലുള്ള രാമായണത്തിന്റെയും ഗീതയുടെയും കോപ്പികൾ ആണ് വാങ്ങിക്കേണ്ടതെന്ന നിർദ്ദേശവും വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം ഗീതയും രാമായണവും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിർബന്ധമാക്കിയ ഉത്തരവിനെതിരെ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല രംഗത്ത് വന്നു. എന്ത് കൊണ്ടാണ് ഒരു പ്രത്യക മതവിഭാഗത്തിന്റെ മാത്രം ആരാധന ഗ്രന്ഥങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വാങ്ങണമെന്ന് ഉത്തരവിറക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇത്തരം പുസ്തകങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സർക്കാർ സ്ഥാപനങ്ങളിലെയും ഗ്രന്ഥശാലകളിൽ മേടിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും ഒരു വിഭാഗത്തിന്റെ ആരാധന പുസ്തകങ്ങൾ മാത്രം വാങ്ങിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Spread the love
Read Also  ജമ്മു കാശ്മീർ ബില്ലിനെ പിന്തുണച്ച് കോൺഗ്രസ്സ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ

Leave a Reply