Monday, January 24

ചോദ്യം ചെയ്യാതെ അനുസരിക്കുന്ന അംഗങ്ങളെയാണ് അമ്മയ്ക്ക് വേണ്ടത്; ഗീതു മോഹൻദാസ്

ചോദ്യം ചെയ്യാതെ അനുസരിക്കുന്ന അംഗങ്ങളെയാണ് അമ്മയ്ക്ക് വേണ്ടത്; ഗീതു മോഹൻദാസ്

താരസംഘടനയായ അമ്മയുടെ പിളർപ്പിലേക്ക് വഴിവെച്ച തീരുമാനത്തെക്കുറിച്ച് നടി ഗീതുമോഹൻദാസിന്റെ പ്രതികരണം.

‘അമ്മ’യിൽ നിന്ന് ഞാൻ രാജി വെക്കുകയാണ്. വളരെ നേരത്തെ എടുക്കേണ്ട തീരുമാനമായിരുന്നു ഇത്‌. അമ്മയക്കകത്തു നിന്നു കൊണ്ട് അവരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നത് ഏറെ പ്രയാസമാണ് എന്ന് മുൻ നിർവ്വാഹക സമിതി അംഗം എന്ന നിലയിൽ ഞാൻ മനസ്സിലാക്കിയിട്ടുള്ളതാണ്. നേതൃത്വത്തിന്റെ അഭിപ്രായങ്ങളെ ചോദ്യം ചെയ്യാതെ അനുസരിക്കുന്ന അംഗങ്ങളെയാണ് ഈ സംഘടനക്ക് വേണ്ടത്. ഞങ്ങളുടെയെല്ലാം ശബ്ദം അവിടെ മുങ്ങിപ്പോകുകയാണ് . ഇനിയും അതനുവദിക്കാൻ കഴിയില്ല . എന്റെ കൂട്ടുകാരിക്കൊപ്പം നിന്നുകൊണ്ട് അമ്മ എന്ന സംഘടനയുടെ തീർത്തും ഉത്തരവാദിത്വമില്ലാത്ത ഇത്തരം നിലപാടുകൾക്കെതിരെ ഞാൻ പുറത്തു നിന്നു പോരാടും.
ഗീതു മോഹൻ ദാസ്

ഇതാണ് ഡബ്‌ള്യൂസിസിയുടെ ഔദ്യോഗിക പേജിൽ നടി ഗീതു മോഹൻദാസ് രാജിവെക്കാനുണ്ടായ കാരണത്തെക്കുറിച്ച് പറയുന്നത്. ഗീതു മോഹൻദാസിനെ കൂടാതെ നടിമാരായ റിമ കല്ലിങ്കൽ, രമ്യാ നമ്പീശൻ, ഭാവന എന്നീ നടികളും അമ്മയിൽ നിന്നും രാജിവെച്ചു.

Spread the love
Read Also  രാജിവെച്ച നടിമാർക്കൊപ്പമാണ് ഞാൻ; പൃഥ്വിരാജ്

Leave a Reply