Monday, January 24

ജനറിക് മരുന്നുകളുടെ വിതരണം കാര്യക്ഷമമാക്കാന്‍ അബുദാബി

ജനറിക് മരുന്നുകള്‍ കാര്യക്ഷമതയോടെ വിതരണം ചെയ്യാനുള്ള പദ്ധതിയുമായി അബുദാബി ആരോഗ്യ വകുപ്പ്. ബ്രാന്‍ഡഡ് മരുന്നുകളുടേതിന് തുല്യമായ സുരക്ഷയോടെയും കാര്യക്ഷമതയോടെയും ജനറിക് മരുന്നുകളും വിതരണം ചെയ്യാനുള്ള പദ്ധതിയാണ് അബുദാബി ആരോഗ്യ വകുപ്പ് നടപ്പാക്കാന്‍ പോകുന്നത്. കൂടാതെ സെപ്തംബര്‍ ഒന്ന് മുതല്‍ ജനറിക് മരുന്നുകളും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലുള്‍പ്പെടുത്തും.ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ ഔഷധം ലഭ്യമാകുമെന്നതാണ് ഇതിൻ്റെ ഗുണം. കൂടാതെ രാജ്യത്തെയും ജി.സി.സി മേഖലയിലെയും ഔഷധ നിര്‍മാണ മേഖലയുടെ വളര്‍ച്ചക്കും ഉപകരിക്കും. ആരോഗ്യ പരിചരണ കേന്ദ്രങ്ങള്‍, ഫാര്‍മസികള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ തുടങ്ങിയവര്‍ക്ക് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ജൂലൈ 23ന് അയച്ചുകൊടുത്തിട്ടുണ്ട്. ഔഷധ

വിതരണത്തില്‍ ജനറിക് മരുന്നുകള്‍ക്ക് പ്രാമുഖ്യം നല്‍കാനാണ് ഫാര്‍മസികള്‍ക്കുള്ള നിര്‍ദ്ദേശം. പുതിയ നിര്‍ദേശം ഫലപ്രദമായി നടപ്പാക്കുന്നതിന് വിപണിയില്‍ ലഭ്യമായ മരുന്നുകളുടെ വിലകള്‍ ആരോഗ്യ മന്ത്രാലയം അവലോകനം ചെയ്തിട്ടുണ്ട്. ഏറെ നാളായി എമിറേറ്റിലെ ഡോക്ടര്‍മാര്‍ക്ക് ഔഷധ ചേരുവകളുടെ പേരിലാണ് ഔഷധക്കുറിപ്പ് എഴുതാന്‍ അനുവാദമുള്ളത്. ഒരു പ്രത്യേക ബ്രാന്‍ഡ് ഔഷധത്തെ മാത്രം ഡോക്ടര്‍മാര്‍ പ്രോത്സാഹിപ്പിക്കുന്നത് തടയുന്നതും അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളതുമായ നടപടിയാണിത്.

Spread the love
Read Also  മദ്യപാനം മൂലം ഓരോ വര്‍ഷവും മൂന്ന് മില്യണ്‍  ആളുകള്‍ മരിക്കുന്നുവെന്ന്‌ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്