Sunday, January 16

കുമ്പസാരം: വനിത കമ്മീഷനെ തള്ളി ന്യൂനപക്ഷ കമ്മീഷന്‍

കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിത കമ്മീഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മ്മയുടെ റിപ്പോര്‍ട്ടിനെ തള്ളി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍ ജോര്‍ജ്ജ് കുര്യന്‍. ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ഒരു സമൂഹത്തിന്റെ വിശ്വാസത്തെ ഹനിക്കാനാവില്ലെന്ന് ജോര്‍ജ്ജ് കുര്യന്‍ ഒരു ചാനലില്‍ നടന്ന ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. കുമ്പസാരം വളരെ വൈകാരികമാണെന്നും അത് നിറുത്തലാക്കിയാല്‍ നിരവധി പേര്‍ക്ക് മാനസികമായി പ്രശ്‌നങ്ങളുണ്ടാവുമെന്നും ജോര്‍ജ്ജ് കുര്യന്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ സ്ത്രീയെ പീഢിപ്പിച്ച കേസിലും ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തു എന്ന കേസിലും ദേശീയ വനിത കമ്മീഷന്‍ താല്‍ക്കാലിക അദ്ധ്യക്ഷ രേഖ ശര്‍മ്മയുടെ വനിത കമ്മീഷന്റെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ അംഗീകരിക്കുന്നതായും ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു.

Spread the love
Read Also  ജോർജ്ജ് ജോൺ ഒരു ഓർമ്മക്കുറിപ്പ്

Leave a Reply