ജര്‍മനിയിലെ കേരള സമാജം സംഘടിപ്പിച്ച ഭക്ഷ്യമേളയില്‍ ബീഫ് വിളമ്പുന്നത് തടയാന്‍ ശ്രമിച്ച് ഉത്തരേന്ത്യക്കാര്‍ നടത്തിയ പ്രതിഷേധം അധികൃതരുടെ ഇടപെടൽ മൂലം പരാജയപ്പെട്ടു .

ഹിന്ദു സംസ്‌കാരത്തിന് എതിരാണ് ബീഫ് കഴിക്കുന്നതെന്ന് വാദിച്ചാണ് പരിപാടി തടയാന്‍ ചില ഉത്തരേന്ത്യക്കാർ ശ്രമിച്ചത്. മാത്രമല്ല ഉത്തരേന്ത്യക്കാരെ പിന്തുണച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റ് രംഗത്തുവന്നതും പ്രതിഷേധത്തിനിടയാക്കി. ബീഫ് സ്റ്റാള്‍ അടക്കണമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേരള സമാജം പ്രവര്‍ത്തകര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസിനോട് കേരള സമാജം പ്രശ്‌നത്തെ കുറിച്ച് വിശദീകരിച്ചു.

ഏത് ഭക്ഷണവും വിളമ്പുന്നതിനും ജര്‍മനിയില്‍ വിലക്കില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. ബീഫ് വിളമ്പുന്നത് തടയാന്‍ ഇത് നിങ്ങളുടെ രാജ്യമല്ലെന്നും പൊലീസ് തടയാനെത്തിയവരോട് പറഞ്ഞു. ബീഫ് വിളമ്പുന്നത് ആരെയെങ്കിലും വ്രണപ്പെടുത്തുന്നുണ്ടെങ്കിൽ തന്നെയും മറ്റുള്ളവർ എന്ത് കഴിക്കണമെന്നത് തടയാൻ ആർക്കും അധികാരമില്ലെന്നും പൊലീസ് അറിയിച്ചു. ഇതോടെ പ്രതിഷേധവുമായെത്തിയ ഉത്തരേന്ത്യക്കാര്‍ മടങ്ങി

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ഗോമാംസവിവാദം അവസാനിപ്പിക്കാൻ അവസരം ; ഇനി ബഹിരാകാശത്തുനിന്നു 'ഇറക്കുമതി' ചെയ്യാം

LEAVE A REPLY

Please enter your comment!
Please enter your name here