Friday, May 27

പെണ്‍കുട്ടിയെ പീഢിപ്പിച്ചു പരാതി ലഭിച്ചിട്ടും കെ പി സി സി യിലും നടപടിയില്ല

ഇരിങ്ങാലക്കുടയില്‍ കോണ്‍ഗ്രസിന്‍റെ തളിക്കുളം ബ്ലോക്ക് പ‍ഞ്ചായത്ത് അംഗം കെ ജെ യദുകൃഷ്ണന്‍ 17 കാരിയെ പീഢിപ്പിച്ചതായി പരാതി. അപകടത്തില്‍ പരിക്കേറ്റ് വീട്ടില്‍ കഴിയുമ്പോഴാണ് യദുകൃഷ്ണന്‍ പെണ്‍കുട്ടിയെ കാണാനെത്തിയത്. പിന്നീട് വഴിയില്‍ വെച്ചും ഫോണിലൂടെയും യദുകൃഷ്ണന്‍ പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്യുകയുണ്ടായി.

സംഭവത്തെ പറ്റി പെണ്‍കുട്ടി കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന് പരാതി നല്കിയിട്ടും നടപടികള്‍ ഒന്നുമുണ്ടായില്ല. ഒടുവില്‍ പെണ്‍കുട്ടി യദുകൃഷ്ണനെതിരെ വലപ്പാട് ജനമൈത്രി പോലീസ് സ്റ്റേഷനില്‍ പരാതി നല്കുകയായിരുന്നു. പോലീസ് പോക്സോ നിയമപ്രകാരം യദുകൃഷ്ണനെതിരെ കേസെടുത്തു.

ഉമ്മന്‍ചാണ്ടിയും കെ സി വേണുഗോപാലും നേതാക്കളായി മുന്നിലുള്ളപ്പോള്‍ കോണ്‍ഗ്രസില്‍ യദു കൃഷ്ണന്മാര്‍ ഇനിയുമുണ്ടാകും. പി കെ ശശിയെ മുന്നോട്ടു നയിക്കുന്ന സി പി എമ്മിലും സ്ഥിതി വ്യത്യസ്തമല്ലല്ലോ.

Spread the love
Read Also  യു.എൻ വാഹനത്തിനുള്ളിലെ ലൈംഗികത ; രക്ഷാസമിതി പ്രതിക്കൂട്ടിൽ

Leave a Reply