Monday, January 17

പ്രത്യേക നിറത്തിലുള്ള അടിവസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ എന്ന് പെണ്‍ കുട്ടികളോട് പൂനെ സ്‌കൂള്‍ അധികൃതര്‍

നിര്‍ദ്ദേശിക്കപ്പെട്ട നിറത്തിലുള്ള അടിവസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ എന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയ സ്‌കൂള്‍ അധികൃതരുടെ നടപടി വിവാദമാവുന്നു. പൂനെയിലെ മായേഴ്‌സ് എംഐടി സ്‌കൂളാണ് വിചിത്ര നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. പെണ്‍കുട്ടികള്‍ ധരിക്കേണ്ട സ്‌കേര്‍ട്ടിന്റെ നീളവും സ്‌കൂള്‍ അധികൃതര്‍ തിട്ടപ്പെടുത്തിയിട്ടുണ്ടെന്ന് ആരോപിക്കപ്പെടുന്നു. കൂടാതെ നിശ്ചിത സമയത്തൊഴികെ ശുചിമുറി ഉപയോഗിക്കുന്നതില്‍ നിന്നും പെണ്‍കുട്ടികളെ വിലക്കിയിട്ടുമുണ്ട്.

വെള്ള അല്ലെങ്കില്‍ ചര്‍മ്മത്തിന്റെ നിറമുള്ള അടിവസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ എന്നാണ് പെണ്‍കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നും സ്‌കേര്‍ട്ടിന്റെ നീളം ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ സ്‌കൂള്‍ ഡയറിയില്‍ രേഖപ്പെടുത്തി അത് തങ്ങളെക്കൊണ്ട് ഒപ്പ് ഇടീക്കാന്‍ നിര്‍ബന്ധി്ക്കുകയാണെന്നും ഒരു രക്ഷിതാവ് ആരോപിച്ചു.

സ്‌കൂള്‍ അധികൃതര്‍ നിര്‍ദ്ദേശിച്ച ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ പഠിതാക്കളും രക്ഷകര്‍ത്താക്കളും നേരിടേണ്ട വരാവുന്ന നടപടികളെ കുറിച്ചും ഡയറില്‍ പരാമര്‍ശങ്ങളുണ്ടെന്ന് രക്ഷിതാവ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. എന്നാല്‍ ‘പരിശുദ്ധമായ ഉദ്ദേശത്തോടെ’ ആണ് സ്‌കൂള്‍ അധികൃതര്‍ ഇത്തരം നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് എംഐടി ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ സുചിത്ര കരാഡ് പറയുന്നു. മുന്‍കാലങ്ങളില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ഉണ്ടായിട്ടുള്ള ചില തിക്താനുഭവങ്ങളാണ് നിര്‍ദ്ദേശങ്ങള്‍ക്ക് പിന്നിലെന്നും അവര്‍ വിശദീകരിക്കുന്നു.

Spread the love
Read Also  വേഷം മുണ്ടും തോര്‍ത്തും; ശതാബ്ദി എക്‌സ്പ്രസില്‍ കയറുന്നത് തടയാന്‍ ശ്രമിച്ചതായി പരാതി

Leave a Reply