കശ്മീരികൾ നേരിടുന്ന മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരണവുമായി വാഷിംഗ് ടൺ പോസ്റ്റിൽ ലേഖനം. കാശ്മീരിൽ സൈന്യം കാണിക്കുന്ന അതിക്രമങ്ങള്‍ വിവരിച്ച് വാഷിങ്ടണ്‍ പോസ്റ്റില്‍ എഴുത്തുകാരിയായ റാണ അയൂബാണു ലേഖനം എഴുതിയിരിക്കുന്നത്. കശ്മീര്‍ സന്ദര്‍ശിച്ച് പൗരന്മാരെ നേരിൽ കണ്ട് സംസാരിച്ചപ്പോള്‍ മനസിലാക്കിയ കാര്യങ്ങളാണ് അവർ എഴുതിയിരിക്കുന്നത്.

വീടുകളിൽ അതിക്രമിച്ചു കയറുന്ന സൈന്യം അകാരണമായി കുട്ടികള്‍ അടക്കമുള്ളവരെ മര്‍ദ്ദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയാണെന്നാണ് ലേഖനത്തില്‍ പറയുന്നത്. ‘ ഞാന്‍ മുസഫര്‍ അഹമ്മദിനെ കണ്ടു. അവന് 20 വയസാണ്. പരിഗാമിലെ ഒരു ബേക്കറിയില്‍ മകനും സഹോദരനുമൊപ്പം ജോലി ചെയ്യുകയാണ്. അവന്റെ അച്ഛന്‍ ഷാബിര്‍ ഞങ്ങളോട് പറഞ്ഞു, ആഗസ്റ്റ് ആറിന് രാഷ്ട്രീയ റൈഫിള്‍സിന്റെ സുരക്ഷാ യൂണിറ്റിലെ ചിലര്‍ വീട്ടിലെത്തുകയും വാതിലിനു മുട്ടുകയും ചെയ്തു. അവര്‍ വീടിന്റെ ജാലകങ്ങള്‍ പൊട്ടിക്കാന്‍ തുടങ്ങി. ഓഫീസര്‍മാര്‍ മദ്യപിച്ചിട്ടുണ്ടായിരുന്നെന്നാണ് മുസഫര്‍ എന്നോടു പറഞ്ഞത്.

സംഘത്തിലുണ്ടായിരുന്ന 30 ഓളം ഓഫീസര്‍മാര്‍ അവരുടെ വീട് കൊള്ളയടിച്ചു. ഒരാള്‍ മുസഫറിന്റെ കഴുത്തിന് പിടിച്ചുകൊണ്ട് ചോദിച്ചു, ‘എവിടെ നിങ്ങളുടെ കുട്ടാളികള്‍?’. അയാള്‍ മുസഫറിനെ വലിച്ചിഴച്ച് പ്രദേശത്തെ പള്ളിയ്ക്ക് അരികിലെത്തിച്ച് പള്ളിക്കുനേരെ കല്ലെറിയാന്‍ ആവശ്യപ്പെട്ടു. മുസഫര്‍ വിസമ്മതിച്ചപ്പോള്‍ അവര്‍ അവനെ വീണ്ടും മര്‍ദ്ദിച്ചു. ‘ നിങ്ങള്‍ ഞങ്ങള്‍ക്കുനേരെ എറിയും പോലെ പള്ളിയ്ക്കുനേരെ കല്ലെറിയൂ, ‘ അവര്‍ പറഞ്ഞതായി അവന്‍ പറഞ്ഞു.’ അവർ വിവരിക്കുന്നു.

തുടർന്ന് മണിക്കൂറുകളോളം മുളവടി ഉപയോഗിച്ച് സൈന്യം മര്‍ദ്ദിച്ചതായും മുസഫറിൻ്റെ വാക്കുകളിൽ നിന്നും മനസ്സിലാക്കി. അബോധാവസ്ഥയിലായപ്പോള്‍, വൈദ്യുതാഘാതം ഏല്‍പ്പിച്ച് എഴുന്നേല്‍പ്പിച്ചു. ശരീരത്തിൽ പൊള്ളിയ ഭാഗങ്ങള്‍ അവന്‍ തനിക്കു കാണിച്ചുതന്നെന്നും റാണ അയൂബ് പറയുന്നു.

ഇന്ത്യൻ സൈനികനില്‍ നിന്നും തന്റെ മകന്റെ ഭാര്യയെ രക്ഷിക്കണമെന്ന് ഒരു സ്ത്രീ തന്നോട് ആവശ്യപ്പെട്ടെന്ന് റാണ എഴുതുന്നു. പുല്‍വാമയിലേക്ക് പോകും വഴി തങ്ങള്‍ കണ്ട മുസഫിര്‍ അഹമ്മദ് എന്ന യുവാവിന്റെ കുടുംബം നേരിട്ട അതിക്രമങ്ങളെക്കുറിച്ച് വിവരിക്കവേയാണ് റാണ മുസഫറിന്റെ അമ്മ തന്നോട് ആവശ്യപ്പെട്ട കാര്യം പറയുന്നത്.

ഇതാണ് സാറെ കേരളം, ഇനിയും വൈറൽ വീഡിയോ ഇട്ടു ഞങ്ങളെ കോൾമയിർ കൊള്ളിച്ചാട്ടെ ; കുഞ്ഞാമ്പു…

റാണ എഴുതുന്നു: ‘മുസഫറിന്റെ അമ്മ എന്നെ വീട്ടിനുള്ളിലേക്ക് ക്ഷണിച്ചു. എനിക്കു അവരുടെ മകന്റെ ഭാര്യയെ രക്ഷിക്കാനാവുമോയെന്നാണ് അവര്‍ ചോദിച്ചത്. ‘അവര്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു, അവര്‍ എന്റെ മകന്റെ ഭാര്യയെ ആവശ്യപ്പെട്ടുകൊണ്ടിരുന്നു.’ ഉദ്യോഗസ്ഥരെക്കുറിച്ച് അവര്‍ പറയുന്നു. ‘ അവര്‍ വീണ്ടും വരുമോയെന്നാണ് എന്റെ പേടി.’ എന്നും അവര്‍ പറഞ്ഞു.

കാള പെറ്റെന്ന് കേട്ടപ്പോ… ബ്ലഡ് മണി ഒഴുകി…

കശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്ത മോദി സര്‍ക്കാര്‍ തീരുമാനം വന്നതിനു പിന്നാലെ ആഗസ്റ്റ് ആറിനാണ് മുസഫറിന്റെ വീട്ടിലേക്ക് രാഷ്ട്രീയ റൈഫിള്‍സ് സംഘം എത്തിയത്. വീട് കൊള്ളയടിച്ച സംഘം മുസഫറിനെ മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് ലേഖനത്തില്‍ അവര്‍ പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ച് റാണ അയൂബ് പറയുന്നത്. വാഷിംഗ് ടൺ പോസ്റ്റിൽ വളരെ പ്രാധാന്യത്തോടെയാണു ലേഖനം പ്രസിദ്ധീകരിച്ചത്

Read Also  കൊല്ലപെട്ട ശരീരത്തോട് ഇന്ത്യന്‍ പട്ടാളത്തിന്‍റെ ക്രൂരത; വാര്‍ത്ത സമൂഹമാധ്യമങ്ങളും മനുഷ്യാവകാശപ്രവർത്തകരും ഏറ്റെടുക്കുന്നു

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here