പ്രവചിച്ചിരുന്നതിലും നേരത്തെ കടൽനിരപ്പുയർന്നതിനെത്തുടർന്നു ഇന്തോനേഷ്യ തലസ്ഥാനമായ ജക്കാർത്ത നഗരം മുങ്ങുകയാണ്. ഇതേതുടർന്ന് തലസ്ഥാനം മാറ്റുന്നത് സംബന്ധിച്ചുള്ള നീക്കങ്ങൾ തുടങ്ങി. . ആഗോള താപനത്തെ തുടർന്ന് ഇന്തോനേഷ്യ തലസ്ഥാനം പൂർണമായും മുങ്ങുമെന്നുറപ്പായപ്പോൾ പുതിയ തലസ്ഥാനം ഏതെന്ന് സജീവമായി ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണു. ഇന്തോനേഷ്യൻ പ്രസിഡന്റ് അടിയന്തിരമായി ഉന്നതതലയോഗം ചേർന്ന് കൂടുതൽ മുൻ കരുതൽ നടപടികൾക്കായുള്ള പദ്ധതികളുടെ രൂപരേഖയുണ്ടാക്കാൻ തുടങ്ങി. .

മുപ്പതു വർഷത്തിനുശേഷം, അതായത് 2050 ആകുമ്പോഴേക്കും ഉത്തര ജക്കാർത്ത സമ്പൂർണമായി കടലെടുക്കുമെന്നു മുന്നയിപ്പു നൽകുന്നു. കാലാവസ്ഥാ പരിസ്ഥിതി ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്നു ജനങ്ങളോട് മറ്റു സുരക്ഷിത സ്ഥാനങ്ങളിലേക്ക് തങ്ങളുടെ പാർപ്പിടങ്ങൾ മാറ്റി സ്ഥാപിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തലസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ജനസംഖ്യയിലും ഭരണകൂടം ആശങ്കയിലാണ്. ഓരോ വര്ഷം തോറും 26 സെന്റീമീറ്റർ വീതം എന്ന തോതിൽ ആശങ്കാജനകമാണ് കടലോര നഗരമായ ജക്കാർത്തയിലെ കടൽ നിരപ്പ് ഉയരുകയാണ്.

മൺസൂൺ മഴ ശക്തി പ്രാപിക്കുമ്പോൾ നഗരത്തിന്റെ സിംഹഭാഗവും വെള്ളത്തിനടിയിലാകുന്നത് പതിവായിട്ടുണ്ട്. 2007 ലെ വെള്ളപ്പൊക്കത്തിൽ നഗരത്തിൽ 13 അടി ജലമുയർന്നിരുന്നു. മഴക്കാലം വരുംതോറും കടലോര നഗരങ്ങളുടെ അവസ്ഥ വളരെ പരിതാപകരമാണ്.

ആഗോളതാപനത്തിന്റെ ഫലമായി അന്റാർട്ടിക്കയിൽ മഞ്ഞുരുകുന്നതാണ് കടല്നിരപ്പുയരാനുള്ള കാരണം. ഇതിന്റെ തീവ്രത വര്ധിക്കുംതോറും പുതിയ തലമുറ വലിയ ഭീഷണി തന്നെയാണ് നേരിടാൻ പോകുന്നത് എന്നത് നിസ്സംശയം പറയാനാകും. താപത്തിന്റെ അളവ് വർദ്ധിക്കുന്നതും പരിസ്ഥിതി മലിനീകരണം പെരുകുന്നതും നഗരങ്ങളെയും ഗ്രാമങ്ങളെയും ഇപ്പോൾ തന്നെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ദില്ലി നഗരത്തിൽ ശൈത്യകാലമാകുന്നതോടെ പരിസ്ഥിതിപ്രശ്നം രൂക്ഷമാവുകയാണ്. നഗരത്തിലെ റോഡുകളിൽ മൂടല്മഞ്ഞും പുകയും കാരണം അപകടങ്ങൾ പെരുകുകയാണ്. ദില്ലിയുടെ സമീപമുള്ള അയല്സംസ്ഥാനങ്ങളിൽ പാഴ്വിളകൾ കൂട്ടിയിട്ടു കത്തിക്കുന്നത് മൂലമുണ്ടാകുന്ന പുകയാണ് ദില്ലിയിൽ പ്രതിസന്ധിയുണ്ടാക്കുന്നതു.

മുംബൈ, കൊച്ചി, മംഗളുരു

2014 ലെ കാലാവസ്ഥാ വിദഗ്ധരായ ശാസ്ത്രജ്ഞരുടെ റിപ്പോർട്ട് അനുസരിച്ചു അമേരിക്കയിലെ ലോസ് ഏഞ്ചൽസ് നഗരമുൾപ്പെടെ ലോകത്തെ മിക്ക കടലോര നഗരങ്ങളും സമീപഭാവിയിൽ കടലെടുക്കുമെന്നാണ് നിഗമനം, മുംബൈയും മംഗലാപുരവും കൊച്ചിയും ലിസ്റ്റിലുണ്ട്. കൊച്ചിയിൽ 100 വര്ഷം കഴിഞ്ഞു മാത്രമേ അത് സംഭവിക്കൂ എന്നാണു പ്രവചനം. പക്ഷെ നിലവിലെ സാഹചര്യമനുസരിച്ചു കടുത്ത ചൂടാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ആഗോള താപനത്തിന്റെ തോത് പ്രതീക്ഷയെ കവച്ചുവെക്കുന്നതിനാൽ കടൽ നിരപ്പുയരുന്നത് കുറച്ചുകൂടി വേഗതയിലാകാൻ സാധ്യതയുണ്ടെന്നാണു ശാസ്ത്രജ്ഞർ സൂചിപ്പിക്കുന്നുണ്ട്.

മുംബൈയിലും മംഗലാപുരത്തും 100 വർഷത്തിനുശേഷം മുങ്ങുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. പക്ഷെ ആഗോളതാപനത്തിന്റെ തോതുയരുന്ന സാഹചര്യത്തിൽ ഈ കടലോരനഗരങ്ങളും നേരത്തെ അപകടാവസ്ഥയിലെത്തുമെന്നു മുന്നറിയിപ്പ് നൽകുന്നു. മുംബൈ നഗരത്തിന്റെ 40 ശതമാനവും കടലിനടിയിലാകും. മുൻകരുതലായി വ്യാപകമായ കരുതലുകളാണ് ചെയ്യേണ്ടിരിക്കുന്നതു. കടൽ വളരുന്നതനുസരിച്ചു പാരിസ്ഥിതിക നാശം തടയുന്നതിനായി വെള്ളത്തിനടിയിലാകുന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതുൾപ്പെടെയുള്ള ജോലികൾ നേരത്തെ ചെയ്തു തീർക്കേണ്ടതുണ്ട്

courtesy: DNA

Read Also  ഒരു മരം ഒരു ആവാസ വ്യവസ്ഥയാണ് അതിനെ കണക്കുകളിൽ ഒതുക്കുന്നതെങ്ങനെയാണ്.ശാന്തി വനം ജനകീയ സമരം എവിടെയെത്തി

LEAVE A REPLY

Please enter your comment!
Please enter your name here