Sunday, January 16

ഒടിഞ്ഞ എല്ലുകള്‍ പശ വച്ച് ഒട്ടിക്കാന്‍ സാധിക്കുമെന്ന് പഠനം

 

പ്ലാസ്റ്റിക്ക്, ഗ്ലാസ് തുടങ്ങിയവയൊക്കെ പൊട്ടിയാല്‍ ഒട്ടിക്കാന്‍ സാധിക്കുന്ന സൂപ്പര്‍ ഗ്ലൂവിനെക്കുറിച്ച് നമ്മള്‍ക്കറിയാം. എന്നാല്‍ മനുഷ്യശരീരത്തില്‍ ഒട്ടിക്കുന്ന പശയെക്കുറിച്ചറിയുമോ ആശ്ചര്യം വേണ്ട. സംഗതി സത്യമാണ്. എല്ലുകള്‍ക്ക് ഒടിവു സംഭവിക്കുമ്പോള്‍ കമ്പിയിടുന്നതിന് പകരം വികസിപ്പിച്ചെടുത്ത വിദ്യയാണിത്. ഇത്തരത്തില്‍ ഒടിഞ്ഞ എല്ലുകള്‍ നേരയാക്കാന്‍ പശ എത്തുന്നതോടെ ശാസ്ത്രലോകത്തില്‍ പുതിയ വിപ്ലവമാകും.  അധികം വൈകാതെ തന്നെ ഈ രീതി നിലവില്‍ വരുമെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍.

. മൂന്നു ഘട്ടങ്ങളിലായാണ് പശ ഉപയോഗിക്കുന്നത്. പ്രൈമര്‍ പോലുള്ള ഘടകം ആദ്യം എല്ലുകളുടെ ഭാഗത്ത് പുരട്ടും.പിന്നീട് നാരുകള്‍ ചേര്‍ന്ന ഭാഗം പരുക്ക പറ്റിയ ഭാഗത്ത് ഒട്ടിക്കും. അവസാന പാളികൂടി ഇതിന് മുകളില്‍ പിടിപ്പിച്ച് എല്‍ഇഡി വെളിച്ചത്തില്‍ പശ ഉണക്കുകയും ചെയ്യും. ദന്ത ചികിത്സയില്‍ പശ ഉപയോഗിക്കുന്നതിന് സമാനമാണിത്. ജലത്തിന്റെയും ഓക്‌സിജന്റെയും സമ്പര്‍ക്കത്തില്‍ ഇതിന് കട്ടി കൂടുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ പരീക്ഷണം എലികളില്‍ പരീക്ഷിച്ചപ്പോള്‍ വിജയം കണ്ടിരുന്നു.

Spread the love
Read Also  മനുഷ്യന്‍ നായകള്‍ക്കൊപ്പമുറങ്ങുന്നത് നല്ലതാണെന്ന് പഠനം