Thursday, January 20

അമിത്ഷായുടെ തമിഴ്‌നാട് സന്ദർശനത്തിൽ പ്രതിഷേധം ശക്തമാകുന്നു; #GobackAmitShah ട്വിറ്ററിൽ ട്രെൻഡ്

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ മെനയുന്നതുമായി ബന്ധപ്പെട്ട ആദ്യഘട്ട ചർച്ചകൾക്കായി ബി.ജെ.പി. അധ്യക്ഷൻ അമിത് ഷാ ചെന്നൈയിൽ വരുന്നതുമായ ബന്ധപ്പെട്ട പ്രതിഷേധം ശക്തമാകുന്നു. ##GobackAmitShah എന്ന ഹാഷ്ടാഗ് ഇതിനോടകം ട്വിറ്ററിൽ ട്രെൻഡ് ആയി.

‘മോഡി കോർപ്പറേറ്റുകളുടെ ഇടനിലക്കാരൻ ആണെങ്കിൽ അമിത് ഷാ കൊലചെയ്യുന്നവരുടെ ഇടനിലക്കാരനാണ് തുടങ്ങി അമിത് ഷായ്‌ക്കെതിരെ ഉയർന്നിരിക്കുന്ന സാമ്പത്തിക ആരോപണങ്ങളും ക്രിമിനൽ ആരോപണങ്ങളും എണ്ണി പറഞ്ഞുകൊണ്ടാണ് തമിഴന്റെ മണ്ണിൽ ബിജെപിക്ക് സ്ഥാനമില്ലെന്ന് തമിഴ്‌നാട് പറയുന്നത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തമിഴ്‌നാട് സന്ദർശവുമായി ബന്ധപ്പെട്ട @gobackModi യും ട്വിറ്റർ ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു.

ജയലളിതയുടെ മരണത്തിനുശേഷം എ.ഐ.എ.ഡി.എം.കെ. സർക്കാരിനെ നിയന്ത്രിക്കുന്നത് ബി.ജെ.പി.യാണെന്ന പ്രചാരണം ശക്തമാണ്. ഒരു വർഷത്തിനുള്ളിൽ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സഖ്യത്തിനുള്ള സാധ്യത രൂപികരണവുമായാണ് അമിത്‌ ഷായുടെ ചെന്നൈ സന്ദർശനം.

Spread the love
Read Also  ഗൂഗിള്‍ പ്ലസ് പ്രവർത്തനം അവസാനിപ്പിക്കുന്നു; പൂട്ടുന്നത് വ്യക്തിഗത വിവരങ്ങൾ ചോർന്നതിനെത്തുടർന്ന്