Wednesday, September 23

സ്വർണ്ണക്കടത്ത് കേസ് അട്ടിമറിച്ച വി മുരളീധരൻ രാജിവെക്കണമെന്ന് സി പി എം

 

സ്വർണ്ണക്കടത്ത് കേസ് അട്ടിമറിശ്രമം നടത്തിയ കേന്ദ്രവിദേശകാര്യസഹമന്ത്രി വി. മുരളീധരന്റെ രാജി ആവശ്യപ്പെട്ട് സി.പി.ഐ.എം.

കള്ളക്കടത്ത് സ്വര്‍ണം എത്തിയത് നയതന്ത്ര ബാഗേജിലല്ലെന്ന് വി. മുരളീധരന്‍ പറഞ്ഞത് ഗൗരവതരമാണെന്നും കേസ് അന്വേഷണത്തെ അട്ടിമറിക്കാന്‍ ഇടപെടല്‍ നടത്തിയെന്നത് വ്യക്തമാണെന്നും സി.പി.ഐ.എം അറിയിച്ചു.

മന്ത്രി വി. മുരളീധരനെ ചോദ്യം ചെയ്യണം. മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തതിന് തുടര്‍ച്ചയുണ്ടായില്ലെന്നും അങ്ങനെയെങ്കില്‍ അന്വേഷണം മുരളീധരനിലേക്ക് എത്തുമായിരുന്നെന്നും സി.പി.ഐ.എം പറഞ്ഞു.

മാത്രമല്ല സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ സംഘത്തിലുണ്ടായ മാറ്റങ്ങള്‍ സംശയകരമാണ്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ആരോപണങ്ങളെ തള്ളി കേന്ദ്ര ധനകാര്യ മന്ത്രാലയം ഇന്ന് രംഗത്തെത്തിയിരുന്നു. സ്വര്‍ണ്ണം കടത്തിയത് നയതന്ത്ര ബാഗേജില്‍ കൂടിത്തന്നെയാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ വ്യക്തമാക്കിയത്.

കേന്ദ്രധനകാര്യ സഹമന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ ലോക്സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 30 കിലോ സ്വര്‍ണ്ണം കടത്തിയത് നയതന്ത്ര ബാഗിലാണെന്നാണ് മന്ത്രിസഭയെ അറിയിച്ചത്

കേന്ദ്രമന്ത്രി തെറ്റായ വിവരമാണ് നൽകിയത്.  യു.എ.ഇ കോണ്‍സുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥന്റെ പേരിലാണ് ബാഗേജ് വന്നതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. അന്വേഷണം ഫലപ്രദമായി നടക്കുന്നുണ്ട്. ഇതുവരെ കേസില്‍ 16 പേരെ അറസ്റ്റു ചെയ്തു. അതില്‍ ഒരു പ്രതിക്ക് ഉന്നതതല ബന്ധങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Spread the love
Read Also  രാമായണത്തെ വേണ്ടെന്ന് ഒടുവിൽ കോൺഗ്രസ്സും തീരുമാനിച്ചു; പിന്മാറ്റം നേതൃത്വത്തിൽ നിന്ന് തന്നെ എതിർപ്പുയർന്ന സാഹചര്യത്തിൽ