Monday, January 18

സ്വർണ്ണക്കടത്ത് കേസിൽ അടിയന്തരയോഗം വിളിച്ച് അമിത് ഷാ

സ്വർണക്കടത്ത് കേസിലെ പ്രതികളുടെ ഉന്നതബന്ധം പരിശോധിച്ച് വിലയിരുത്തുന്നതിനായി അടിയന്തിരയോഗം വിളിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ.  കേസുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരിൽനിന്നും വിശദീകരണങ്ങൾ  കേട്ടശേഷം കൂടുതൽ നടപടികൾ ആലോചിക്കുന്നതിനായാണ് ഡൽഹിയിൽ അമിത് ഷായുടെ അധ്യക്ഷതയിൽ അടിയന്തിരയോഗം ചേർന്നത്. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നു

കേസിൽ ഉയർന്ന ഉദ്യാഗസ്ഥർക്കും രാഷ്ട്രീയനേതാക്കൾക്കും പങ്കുണ്ടെന്ന്  സാധുവായ തെളിവുകൾ കിട്ടുന്ന മുറയ്ക്ക് അന്വേഷണം ഉന്നതരിലേക്കും നീളുമെന്നാണ് യോഗത്തിൽനിന്ന് ലഭിക്കുന്ന സൂചന. വെള്ളിയാഴ്ചയാണ് അമിത് ഷായുടെ നേതൃത്വത്തിൽ ഈ വിഷയത്തിൽ യോഗം ചേർന്നത്.

കേന്ദ്ര ഏജൻസിയായ എൻ.ഐ.എയുടെ അന്വേഷണത്തെ കേരള സർക്കാർ സ്വാഗതം ചെയ്തിട്ടുണ്ട്. ഈ കേസി രീതികളിലുള്ള പ്രത്യേകതകളും യോഗം വിലയിരുത്തി. ഹൈദരാബാദിലെ എൻ.ഐ.എയുടെ ദക്ഷിണ മേഖല ആസ്ഥാനത്തിനു കീഴിലാണ് കേസിന്റെ അന്വേഷണം നടക്കുന്നത്.

കേരള നേതാക്കൾക്ക് ഇത് സ്വർണക്കടത്ത് കേസ് രാഷ്ട്രീയപ്രതിയോഗികളെ കുരുക്കിലാക്കാം. അതിനുവേണ്ടിയാകണം.  കേസിന്റെ ആദ്യ ഘട്ടത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് തന്നെ ഇടപെട്ടിരുന്നത്..  പിന്നാലെയാണ് അന്വേഷണം എൻ.ഐ.എയ്ക്ക് കൈമാറിയത്. നേരത്തെ ധനമന്ത്രി നിർമല സീതാരാമനും വി. മുരളീധരനും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അമിത് ഷായുടെ നേതൃത്വത്തിൽ യോഗം നടന്നത്.

മലബാർ മേഖലയിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ടു ചിലർ അറസ്റ്റിലായ സാഹചര്യത്തിൽ അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കുന്നതിന് ശ്രമം തുടരുകയാണ്.  സ്വർണക്കടത്ത് കേസിലെ മൂന്നാംപ്രതി ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് റദ്ദാക്കിയതുമായി ബന്ധപ്പെട്ട തുടർനടപടികൾ സ്വീകരിക്കേണ്ടത് ബ്യൂറോ ഓഫ് ഇമിഗ്രേഷൻസും കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമാണ്. ഇതിന്റെ തുടർച്ച എന്ന നിലയിലാണ് ഫൈസൽ ഫരീദിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. കേസിലെ മുഖ്യപ്രതികൾക്ക് മാത്രമല്ല മറ്റു പ്രതികൾക്കും ഉന്നത തല ബന്ധമുണ്ടെന്ന് സംശയം നിലനിൽക്കുന്ന സാഹചര്യത്തിലാണ് രാഷ്ട്രീയ ലക്ഷ്യത്തോടെ അമിത് ഷാ നേരിട്ട് കേസ് അന്വേഷണത്തിന് നേത്വത്വം നൽകുന്നത്.

Spread the love
Read Also  കാർഗിൽ പോരാളി സനാവുള്ള ഇന്ത്യൻ പൗരനല്ലാതാകുന്നു ; ആഭ്യന്തരമന്ത്രി അമിത് ഷായുടെ നയങ്ങളുടെ തുടക്കമോ!!! പി കെ സി പവിത്രൻ എഴുതുന്നു