Saturday, January 29

ദുബായില്‍ സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്

 

ദുബായില്‍ സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. വില ഇടിഞ്ഞതോടെ വിപണിയില്‍ തിരക്കേറുകയാണ്. ജൂണ്‍ അവസാന വാരത്തില്‍ ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നുവെങ്കില്‍ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നലെ ദുബായില്‍ വിപണിയില്‍ സ്വര്‍ണം ലഭ്യമായത്. വേനലവധിക്ക് നാട്ടിലേക്ക് മടങ്ങുന്നവരും കര്‍ക്കിടകത്തിനു ശേഷം ആരംഭിക്കുന്ന കല്യാണ സീസനും വേണ്ടി വാങ്ങുന്നവരുമെല്ലാം കൂട്ടമായി എത്തിയതോടെ സ്വര്‍ണക്കടകളില്‍ വന്‍ തിരക്കാണ്. ഡോളര്‍ ശക്തിപ്രാപിച്ചതോടെ സ്വര്‍ണ വിലയില്‍ വന്ന മാറ്റം അനുഗ്രഹമായാണ് സ്വര്‍ണ വ്യാപാരി സമൂഹം കാണുന്നത്. മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്തിയതോടെ വിപണിയില്‍ നിന്ന് അകന്നു നിന്ന ഉപഭോക്താക്കള്‍ തിരിച്ചെത്തുന്നു എന്നതു തന്നെ കാരണം. കുറഞ്ഞ വിലക്ക് പുറമെ ആകര്‍ഷകമായ തവണ വ്യവസ്ഥാ സൗകര്യങ്ങളും ഒരുക്കിയാണ് ജ്വല്ലറികള്‍ ഉപഭോക്താക്കളെ വരവേല്‍ക്കുന്നത്. ഇപ്പോഴത്തെ വിലയിടിവ് ആഘോഷങ്ങള്‍ക്കും വിവാഹ ആവശ്യങ്ങള്‍ക്കുമായി കൂടുതല്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്കും ദൈനംദിന ഉപയോഗങ്ങള്‍ക്കായി വാങ്ങുന്നവര്‍ക്കും മാത്രമല്ല സ്വര്‍ണം നിക്ഷേപമായി സൂക്ഷിക്കുന്നവര്‍ക്കും സുവര്‍ണാവസരമാണ്‌.

Spread the love
Read Also  യുഎയിലെ അഞ്ചു മികച്ച സ്ഥാപനങ്ങളുടെയും മോശം സ്ഥാപനങ്ങളുടെയും പേര് പുറത്തുവിട്ട് ഷെയ്ഖ് മുഹമ്മദ്