Wednesday, January 19

ബാബാ ആംതെയ്ക്ക് ഗൂഗിള്‍ ഡൂഡില്‍ ആദരം, പ്രതിപക്ഷം.ഇന്നിന്‍റെയും

ഇന്ന് മുരളീധര്‍ ദേവിദാസ് ആംതെ എന്ന ബാബ ആംതെയുടെ 104ാം ജന്മദിനം. ഗൂഗിള്‍ ഡൂഡില്‍ കൊണ്ട് അദ്ദേഹത്തെ ആദരിക്കുന്നു.  ബാബാ ആംതെയ്ക്ക് പ്രതിപക്ഷം.ഇന്നും ആദരം അര്‍പ്പിക്കുന്നു.

ബാബാ ആംതെ

മനുഷ്യത്വത്തിനായി പ്രവര്‍ത്തിച്ച ബാബാ ആംതെയെ പറ്റി ചില വിവരങ്ങള്‍ മനസ്സിലാക്കാം.

മഹാരാഷ്ട്രയിലെ ഒരു സമ്പന്നകുടുംബത്തില്‍ 1914ലായിരുന്നു ആംതെയുടെ ജനനം. ചെറുപ്പത്തില്‍ ആഡംബരകാറുകള്‍  ഓടിച്ചും മൃഗങ്ങളെ വേട്ടയാടിയും കായികവിനോദങ്ങളില്‍ ഏര്‍പ്പെട്ടുമായിരുന്നു വളര്‍ന്നത്. പ്രായം ഇരുപതുകളിലെത്തിയതോടെ നിയമം പഠിച്ച അദ്ദേഹം സ്വന്തം നിയമസ്ഥാപനം തുടങ്ങുകയായിരുന്നു. ക്രമേണ സമൂഹത്തിലെ വ്യത്യാസങ്ങളെയും അസമത്വങ്ങളെയും മനസ്സിലാക്കിയ  അദ്ദേഹം പ്രാക്ടീസിനൊപ്പം സാമൂഹ്യപ്രവര്‍ത്തനങ്ങളിലും ഇടപെട്ടു.

കുഷ്ഠരോഗത്താല്‍ കഷ്ടത അനുഭവിക്കുന്ന ഒരാളെ കണ്ടതോടെ ഒരു സാമൂഹ്യപ്രവര്‍ത്തകനായി മാറുകയായിരുന്നു അദ്ദേഹം.

1949ല്‍ അദ്ദേഹം കുഷ്ഠരോഗികളുടെ പുനരധിവാസത്തിനായി മുക്തിവനം സ്ഥാപിച്ചു. കുഷ്ഠരോഗം വ്യാപകമായി പടരുന്നതല്ലെന്ന് തെളിയിക്കാന്‍ അദ്ദേഹം സ്വയം ബാക്സിലി കുത്തിവെച്ചു.

1985ല്‍ 72ാം വയസ്സില്‍ അദ്ദേഹം 100 പുരുഷന്മാര്‍ക്കും 16 സ്ത്രീകള്‍ക്കും ഒപ്പം കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ 3000 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചു. ഇന്ത്യയുടെ ഏകീകരണത്തിന് വേണ്ടിയുള്ളതായിരുന്നു യാത്ര. 1988ല്‍ ആസാമില്‍ നിന്ന് ഗുജറാത്തിലേക്കായിരുന്നു രണ്ടാമത്തെ യാത്ര.   

ഇന്ത്യയുടെ ഏകീകരണത്തിനും സാമൂഹികോന്നമനത്തിനുമുള്ള പ്രവര്‍ത്തനത്താല്‍ അദ്ദേഹം ലോകപ്രശസ്തനായി. 1988ല്‍ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ഐക്യരാശ്ട്രസഭാ സമ്മാനം അദ്ദേഹത്തിന് ലഭിച്ചു. 1971ല്‍ ഇന്ത്യാ ഗവണ്മെന്‍റ് പദ്മശ്രീ നല്കി അദ്ദേഹത്തെ ആദരിച്ചു. 2008 ഫെബ്രുവരി 9നാണ് അദ്ദേഹം അന്തരിച്ചത്.

Spread the love
Read Also  ബാബാ ആംതെ കടന്നുപോയിട്ട് പതിനൊന്നു വർഷങ്ങൾ ; അനിൽ സി പള്ളിക്കൽ അനുസ്മരിക്കുന്നു

Leave a Reply