Wednesday, January 19

ഗൂഗിളിനു യൂറോപ്യന്‍ യൂണിയന്‍ 504 കോടി ഡോളര്‍ പിഴ  ചുമത്തി

വിശ്വാസ ലംഘനം നടത്തിയതിനു അമേരിക്കയിലെ ഭീമന്‍ ടെക് കമ്പനിയായ ഗൂഗിളിനു യൂറോപ്യന്‍ യൂണിയന്‍ 504 കോടി ഡോളര്‍ (ഏകദേശം 3025 കോടി ഇന്ത്യന്‍ രൂപ) പിഴ ചുമത്തി. ആന്‍ഡ്രോയിഡ് വിപണിയിലെ ആധിപത്യം ഈ രംഗത്തെ  മറ്റ് കമ്പനികളെ മറികടക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിന്മേലാണ് നടപടി. മൊബൈല്‍ സിസ്ടത്ത്തില്‍ ആന്‍ഡ്രോയിഡിനാണ്‌ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ളത്. മറ്റ് മൊബൈല്‍ നിര്‍മ്മാതാക്കളെല്ലാം ആന്‍ഡ്രോയിഡ് സൌജന്യമായി ഇന്സ്ടാള്‍ ചെയ്താണ് വിപണിയിലെത്തിക്കുന്നത്. എന്നാല്‍ ഗൂഗിള്‍  ആന്‍ഡ്രോയിഡ് സ്വന്തം ആപ്ലിക്കേഷനുകള്‍ നിര്‍ബന്ധിച്ചു ഉപഭോക്താക്കളെ അടിച്ചേല്‍പ്പിച്ചു എന്ന ഗുരതരമായ ആരോപണത്തിനെതിരെയാണ് നടപടി നേരിട്ടത്.

സാധാരണഗതിയില്‍ പ്ലേ സ്റ്റോര്‍ ഉപയോഗിക്കണമെങ്കില്‍ ഗൂഗിളിന്‍റെ സേര്‍ച്ച്‌ ഇഞ്ചിനും ബ്രൌസര്‍ ആപ്പും  ഇന്‍സ്ടാള്‍ ചെയ്യാന്‍   നിര്‍ബന്ധിതമാകുന്നു. ഇതിലൂടെ  മൊബൈല്‍ ഡാറ്റയുടെ സിംഹഭാഗവും കയ്യടക്കാന്‍ ഗൂഗിളിനു കഴിയുന്നു. പിഴയുടെ വലിപ്പമല്ല, ഗൂഗിളിന്‍റെ ആധിപത്യവും വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുമെന്നതാണ് കമ്പനിയെ സംബന്ധിടത്തോളം വലിയ നാണക്കെടുണ്ടാക്കിയിരിക്കുന്നത്. ഈ വിധി വിപണിയിലെ മറ്റു കമ്പനികളില്‍ കൂടുതല്‍ ആവെശമുണ്ടാക്കിയിട്ടുണ്ട്.

തങ്ങളുടെ സര്‍ച്ച് എഞ്ചിന്റൈ മേധാവിത്വം ഊട്ടിയുറപ്പിക്കാന്‍ ആന്‍ഡ്രോയിഡിനെ ഒരു വാഹനമായി കമ്പനി ഉപയോഗിക്കുകയായിരുന്നവെന്നും ഈ യുറോപ്യന്‍ യൂണിയന്‍ വിശ്വാസവഞ്ചന നിയമങ്ങള്‍ പ്രകാരം നിയമവിരുദ്ധമാണെന്നും യൂറോപ്യന്‍ കോമ്പറ്റീഷന്‍ കമ്മീഷണര്‍ മാര്‍ഗ്രെത്തെ വെസ്റ്റഗര്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
90 ദിവസങ്ങള്‍ക്കുള്ളില്‍ ഈ ഉപയോഗം ഫലപ്രദമായി നിറുത്തലാക്കണമെന്നും അല്ലെങ്കില്‍ അക്ഷരങ്ങളുടെ ദൈനംദിന ആഗോള വരുമാനത്തിന്റെ അഞ്ച് ശതമാനം പിഴയായി അടയ്‌ക്കേണ്ടി വരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. 2017ല്‍ മറ്റൊരു വിശ്വാസവഞ്ചന കേസില്‍ യൂറോപ്യന്‍ യൂണിയന്‍ ഗൂഗിളിന് തന്നെ ചുമത്തിയ 2.4 ബില്യണ്‍ യൂറോയായിരുന്നു ഇതുവരെ ഇക്കാര്യത്തില്‍ റെക്കോഡ്. മൂന്ന് വര്‍ഷം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ഇപ്പോള്‍ പിഴശിക്ഷ വിധിച്ചിരിക്കുന്നത്. എന്നാല്‍ സിലിക്കണ്‍ വാലി ഭീമന്മാരായ ഗൂഗിളിനെതിരെ ഇപ്പോള്‍ ചുമത്തിയിരിക്കുന്ന പിഴ, അമേരിക്കയും യൂറോപ്പും തമ്മിലുള്ള വ്യാപാരയുദ്ധം മൂര്‍ച്ഛിപ്പിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. യൂറോപ്പില്‍ നിന്നുള്ള സ്റ്റീല്‍, അലൂമിനിയം ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് ചുങ്കം ഏര്‍പ്പെടുത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തോടെ ഇരുകക്ഷികളും തമ്മിലുള്ള വ്യാപാരബന്ധങ്ങളില്‍ ഇപ്പോള്‍ തന്നെ അസ്വാരസ്യം നിലനില്‍ക്കുന്നുണ്ട്.

ഡാനിഷ് മുന്‍ മന്ത്രിയായ വെസ്റ്റഗര്‍ മുമ്പും അമേരിക്കന്‍ കമ്പനികള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ കൈക്കൊണ്ടിരുന്നു. വെസ്റ്റഗര്‍ ചൊവ്വാഴ്ച രാത്രി ഗൂഗിള്‍ തലവന്‍ സുന്ദര്‍ പിച്ചയെ നേരില്‍ വിളിച്ച് തീരുമാനം മുന്‍കൂട്ടി അറിയിച്ചിരുന്നു. തങ്ങളുടെ സെര്‍ച്ച് എഞ്ചിനും ഗൂഗിള്‍ ക്രോം ബ്രൗസറും മുന്‍കൂട്ടി ഇന്‍സ്‌റ്റോള്‍ ചെയ്യാന്‍ ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്, ചൈനീസ് കമ്പനിയായ ഹുവെയുള്ളപ്പെടെയുള്ള മൊബൈല്‍ കമ്പനികളെ പ്രേരിപ്പിച്ചുകൊണ്ട് എതിരാളികളെ പിന്തള്ളുകയായിരുന്നു. ചില ഗൂഗിള്‍ ആപ്പുകളുടെ ലൈസന്‍സിന് ഒരു ഉപാധിയായി ഗൂഗിള്‍ സെര്‍ച്ച് ഉപയോഗിക്കണമെന്നും കമ്പനി ആവശ്യപ്പെട്ടിരുന്നു. ഇതുമൂലം തന്നെ യൂറോപ്പില്‍ വിറ്റഴിക്കപ്പെട്ടിരുനന്ന ബഹുഭൂരിപക്ഷം മൊബൈലുകളിലും ഗൂഗുള്‍ സെര്‍ച്ചും ക്രോമുമാണ് ഉപയോഗിക്കുന്നതെന്നും കമ്മീഷണര്‍ ചൂണ്ടിക്കാട്ടുന്നു.  തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ഗൂഗിള്‍ അറിയിച്ചു. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സാധ്യതകളാണ് നല്‍കുന്നതെന്ന് ഗൂഗിള്‍ വക്താവ് അല്‍ വേര്‍ണി വ്യക്തമാക്കി. വാശിയുള്ള അന്തരീക്ഷവും ദ്രുദഗതിയിലുള്ള നവീകരണവും കുറഞ്ഞ വിലയുമാണ് മത്സരാധിഷ്ടിത അന്തരീക്ഷത്തിന് നല്ലതെന്നും അദ്ദേഹം വിശദീരിക്കുന്നു. കമ്മീഷന്‍ തീരുമാനത്തിനെതിരെ തങ്ങള്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്നും വേര്‍ണി അറിയിച്ചു.

Read Also  കാശ്മീരിൽ സർക്കാർ പദ്ധതിയിലൂടെയുള്ള ഒരു വിനോദയാത്രക്ക്യ്ക്കു താത്പര്യമില്ലെന്ന് യൂറോപ്യൻ രാജ്യങ്ങൾ

എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍റെ തീരുമാനം വൈകിയെന്നു ആരോപണമുയരുന്നുണ്ട്. ഇപ്പോള്‍തന്നെ ഭൂരിപക്ഷം ഉപയോക്താക്കള്‍ക്കും ഗൂഗിളിനെ മാത്രം ആശ്രയിച്ചതുകൊണ്ട് ഈ വിധി നടപ്പാക്കുന്നതിലൂടെ കമ്പനിക്ക് വലിയ നഷ്ടമുണ്ടാകില്ലെന്നാണ് ഗൂഗിള്‍ അധികൃതരുടെ കണക്കുകൂട്ടല്‍.

Spread the love