Wednesday, January 19

ഗൂഗിൾ പേ ദിവസങ്ങളായി തരാറിൽ

ഗൂഗിളിന്റെ ഓൺലൈൻ പണമിടപാടിന് വേണ്ടിയുള്ള ആപ്പ്ളിക്കേഷനായ ഗൂഗിൾ പേ ദിവസങ്ങളായി തകരാറിൽ. 2018 ഫെബ്രുവരിയിൽ ഗൂഗിൾ ടെസ് എന്ന പേരിൽ അവതരിപ്പിച്ച ഗൂഗിളിന്റെ പണമിടപാട് ആപ്പ്ളിക്കേഷൻ പിന്നീട് ഗൂഗിൾ പേ എന്ന പേരിലേക്ക് മാറ്റുകയായിരുന്നു. ഏറ്റവും എളുപ്പത്തിൽ ഏകീകൃത പണമിടപാടിന് വേണ്ടി നാഷണൽ പയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച യുപിഐ വഴിയാണ് ഗൂഗിൾ പേ പ്രവർത്തിക്കുന്നത്.

50 മില്യണിലധികം ആളുകൾ ഇതിനോടകം ഗൂഗിൾ പേ ഡൗൺലോഡ് ചെയ്തിരുന്നു. ഓരോ തവണ പേയ്മെന്റ് നടത്തുമ്പോഴും ആകർഷകമായ സമ്മാനങ്ങൾ പണമായി തന്നെ ഗൂഗിൾ പേ നൽകിയിരുന്നു. അതിനാൽ തന്നെ കൂടുതൽ ആളുകളും ഗൂഗിൾ പേ സംവിധാനമാണ് ആശ്രയിച്ചിരുന്നത്. ദിവസങ്ങളായി ആപ്പിന് തകരാർ നേരിടുന്നുണ്ടെങ്കിലും ഇതിനെക്കുറിച്ച് യാതൊരു പ്രതികരണവും ഗൂഗിൾ പേ അധികൃതർ നൽകിയിട്ടില്ല.

മിക്കവർക്കും ബാങ്ക് സെർവർ അൺ അവൈലബിൾ എന്ന എറർ മെസ്സേജ് മാത്രമാണ് വരുന്നത്. ഇതോടെ 4.5 റേറ്റിങ് ഉള്ള ആപ്പിന് നിരവധി ആളുകൾ ഒരു സ്റ്റാർ മാത്രം നൽകിയിട്ടുണ്ട്. മൊബൈൽ നമ്പർ വഴിയുള്ള ഇടപാടുകൾക്കാണ് ഭൂരിഭാഗവും തകരാർ നേരിടുന്നത്. എന്നാൽ അക്കൗണ്ട് വഴിയുള്ള ട്രാൻസ്ഫെറിന് ഗൂഗിൾ പേ വഴി പ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ടില്ല.

Spread the love
Read Also  ഗൂഗിള്‍ പ്ലസ് പ്രവർത്തനം അവസാനിപ്പിക്കുന്നു; പൂട്ടുന്നത് വ്യക്തിഗത വിവരങ്ങൾ ചോർന്നതിനെത്തുടർന്ന്

Leave a Reply