Wednesday, June 23

ഹരിയാനയിൽ കാണ്ടേയെന്ന ക്രിമിനലിൻ്റെ പിന്തുണ തേടുമ്പോൾ ബിജെപി മറന്നു പോകുന്നത്

രാഷ്ട്രീയത്തിൽ അങ്ങനെ സ്ഥിരമായ ശത്രുതയില്ല. എപ്പോഴും എന്തും മറക്കാൻ സന്നദ്ധരായവർ മാത്രമേ അതിലുള്ളൂ എന്നും വേണ്ടിവന്നാൽ ഒരു ക്രിമിനലിൻ്റെ സഹായംവരെ അധികാരം നിലനിർത്താൻ ഉപയോഗിക്കാമെന്നും  ഹരിയാനയിലൂടെ ബി ജെ പി നേതൃത്വം  ഒരിക്കൽകൂടി പഠിപ്പിക്കുകയാണ്. ഗീതിക ശർമ്മയെ ഹരിയാനയിൽ ഉള്ളവർ പെട്ടെന്ന് മറക്കാൻ സാധ്യതയില്ല .

2012 ൽ ആത്മഹത്യ ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന ഗീതിക എന്ന എയർ ഹോസ്റ്റസിന്റെ മരണത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന ആളാണ് ഇപ്പോൾ ഹരിയാനയിലെ ഉപതിരെഞ്ഞെടുപ്പിൽ വിജയിക്കുകയും ഭരണ സമവാക്യങ്ങളിൽ ഭൂരിപക്ഷം നഷ്ടമായി നിൽക്കുന്ന ബി ജെ പി യെ പിന്തുണച്ച് ഭരണത്തിലേറാൻ മുന്നിട്ട് വന്നതുമായ ഗോപൽ ഗോയൽ കാണ്ട.
കാണ്ടയുടെ പ്രൈവറ്റ് എയർ ലൈൻസിൽ എയർ ഹോസ്റ്റസ് ആയിരുന്ന ഗീതിക യുടെ മരണം പ്രതിപട്ടികയിലാക്കിയത്  ഉടമയായ ഗോപാൽ ഗോയൽ കാണ്ടയെ തന്നെയായിരുന്നു. കോടതി വ്യവഹാരങ്ങൾ തുടങ്ങിയപ്പോൾ മനം നൊന്തു ഗീതികയുടെ അമ്മയും ആത്മഹത്യ ചെയ്തിരുന്നു.

ഇങ്ങനെ ഒരു കുടുംബത്തിലെ തന്നെ രണ്ടു മരണങ്ങൾക്കു കാരണക്കാരനായ കാണ്ടയ്ക്കെതിരെ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് ഗീതികയുടെ സഹോദരനായ അങ്കിത് ശർമ്മയാണ്. ഗോപാൽ കൃഷ്ണയെപ്പോലുള്ളവർക്ക് ഭരണത്തിലേറാൻ സാധിക്കുമെങ്കിൽ നീതി കണ്ടെത്താൻ ഞങ്ങൾ എവിടെ പോകും? ഹരിയാനയിൽ ബേട്ടി ബച്ചാവോ, ബേട്ടി പാധാവോ – എന്ന മുദ്രാവാക്യം അല്ലെങ്കിൽ സ്ത്രീകളുടെ ഉത്തരവാദിത്തം ഒരു ഗുണ്ടയ്ക്ക് നൽകുകയാണെങ്കിൽ? ഇവിടെ നിന്നും ഞങ്ങൾ എങ്ങോട്ടു പോകും ”അങ്കിത് ശർമ ഒരു ടിവി ചാനലിനോട് ചോദിക്കുന്നു.

ഭൂരിപക്ഷത്തിന് ആവശ്യമുള്ള 46 എന്ന മാന്ത്രിക സംഖ്യയിൽ നിന്നും ആറ് സീറ്റുകൾ കുറവായി നിന്നു വിയർക്കുന്ന ബിജെപി വ്യാഴാഴ്ച ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം കാണ്ടയുടെ പിന്തുണ കിട്ടിയതായി അറിയിച്ചിരുന്നു.

വ്യവസായിയായി മാറിയ രാഷ്ട്രീയക്കാരൻ സംസ്ഥാന സർക്കാർ രൂപീകരിക്കുന്നതിന് ബി.ജെ.പിക്ക് നിരുപാധികമായ പിന്തുണ നൽകി എന്നാണ് അതിനെക്കുറിച്ച് ബി ജെ പി വൃത്തങ്ങൾ പറഞ്ഞത്,

കുറ്റകൃത്യം ചെയ്യുന്നയാൾക്ക് സംസ്ഥാന സർക്കാർ രൂപീകരിക്കുന്നതിൽ പങ്കുണ്ടെങ്കിൽ അത് ഇരയുടെ കുടുംബത്തെ വളരെ തരംതാഴ്ത്തുന്നതാണെന്ന ശർമയുടെ വാദം ആരു കേൾക്കാൻ. തെരഞ്ഞെടുപ്പു രാഷ്ട്രീയവും പണവും അധികാരവും കൂടി ദുഷിപ്പിക്കുന്ന നാടായി ഇന്ത്യമാറുന്നുവെന്നും ഇത് ഇരകൾക്കു നീതിലഭ്യമാക്കാൻ ഉള്ള സാഹചര്യത്തെ പോലും ഇല്ലാതാക്കുന്നതായും ശർമ്മ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

“ ഒരാളുടെ ശക്തിയും പദവിയും കാരണം രണ്ട് അംഗങ്ങളെ നഷ്ടപ്പെട്ട ഒരു കുടുംബത്തിന് ഇത് വളരെ നിരാശാജനകമാണു, ഒരു കുറ്റവാളിയുടെ സഹായത്താൽ സർക്കാർ രൂപീകരിക്കുന്നതെന്തിനാണു” ബി ജെപി നേതൃത്വത്തോട് അങ്കിത് ശർമ്മ ചോദിക്കുന്നു.

ഏഴു വർഷം മുമ്പ് സഹോദരിയെയും അമ്മയെയും നഷ്ടപ്പെട്ടു, ആ കഷ്ടത ഇനിയും തുടരുകയാണ്. നമ്മൾ ഏതുതരം ജനതയാണ്? ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആളുകളാൽ ഭരിക്കപ്പെടുന്ന ജനതയോ?

Read Also  വനിതാ തഹസീൽദാരെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവം ; തെലങ്കാനയിൽ ശക്തമായ പ്രതിഷേധം

കാണ്ടയുടെ ഉടമസ്ഥതയിലുള്ള എം‌ ഡി‌ എൽ‌ ആർ എയർലൈൻ‌സിലെ 23 കാരിയായ എയർ ഹോസ്റ്റസ് ഗീതിക 2012 ൽ ആത്മഹത്യ ചെയ്തിരുന്നു. കാണ്ടയും സഹായികളിലൊരാളും സംശയത്തിന്റെ മുനയിലായി ഇതിനു ശേഷം ഗീതികയുടെ  അമ്മ അനുരാധയും  ആത്മഹത്യ ചെയ്തു. മാസങ്ങൾക്കുശേഷം സഹോദരിയുടെയും  മകളുടെയും നഷ്ടം സഹിക്കാൻ ശർമയ്ക്ക്  കഴിയുന്നില്.

ഗീതികയുടെ ആത്മഹത്യാ സമയത്ത് കണ്ടെയെ സഹായിച്ചുകൊണ്ട് കേസിൽ ഇടപട്ട അന്നത്തെ കോൺഗ്രസ് നയിക്കുന്ന ഹരിയാന സംസ്ഥാന സർക്കാരിലെ മന്ത്രിയായിരുന്നു കൃഷ്ണ . സിരിയ നിയോജകമണ്ഡലത്തിൽ നിന്ന് ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചു വന്നിട്ടുമുണ്ട് (ഹരിയാന ലോഖിത് പാർട്ടി ) ഇയാൾക്കെതിരെയും ക്രിമിനൽ കേസ് ന്യൂഡൽഹിയിലെ റൂസ് അവന്യൂ കോടതിയിൽ പരിഗണനയിലാണ്.

ഇതേ സമയത്ത് തന്നെ ഗീതികയുടെ കുടുംബത്തിന് നീതി കിട്ടണമെന്ന തരത്തിൽ ശക്തമായ പ്രക്ഷോഭം നടത്തിയിരുന്ന രാഷ്ട്രീയ കക്ഷി കൂടിയായിരുന്നു ബി ജെ പി. നരേന്ദ്ര മോഡി ഭരണത്തിൽ കരിനിഴലാകാൻ കാരണമാകും ഗീതികയേ പോലുള്ള പെൺകുട്ടികളുടെ മരണമെന്നും കാണ്ടേയെ അറസ്റ്റു ചെയ്യണമെന്നും ഉമാ ഭാരതി ഉൾപ്പെടെ ഉള്ളവർ നടത്തിയ പ്രതിഷേധങ്ങൾ ഈ അവസരത്തിൽ ഓർമ്മിക്കുന്നത് നന്നായിരിക്കും.    

 

 

Spread the love

21 Comments

Leave a Reply