Wednesday, January 19

വിളകളുടെ താങ്ങുവില വര്‍ദ്ധന മോഡിയുടെ തെരഞ്ഞെടുപ്പ് തന്ത്രം

ധാന്യങ്ങളുടെ അടിസ്ഥാന താങ്ങുവില ഉല്പാദനച്ചിലവിന്‍റെ ഒന്നര ഇരട്ടിയായി ഉയര്‍ത്തും എന്ന ബഡ്ജറ്റ് പ്രഖ്യാപനതീരുമാനം നടപ്പില്‍ വരുത്താന്‍ ഗവണ്മെന്‍റ് ശ്രമമാരംഭിച്ചു. വിരിപ്പൂ വിളവെടുപ്പ് കാലത്ത് നെല്ലിന്‍റെ അടിസ്ഥാനതാങ്ങുവില ഏറ്റവും ഉയര്‍ന്ന പ്രതിവര്‍ഷനിലവാരത്തിലെത്തിക്കുമെന്നാണ് തീരുമാനം.

ഈ വര്‍ഷം നെല്ലിന്‍റെ അടിസ്ഥാനതാങ്ങുവില ക്വിന്‍റലിന് 200 രൂപാ കൂട്ടാനാണ് തീരുമെന്നാണ് ഔദ്യോഗികവൃത്തങ്ങളില്‍ നിന്നുള്ള അറിവ്.

നെല്ലിന്റെ അടിസ്ഥാന താങ്ങുവില വർഷത്തിൽ

കഴിഞ്ഞ ആഴ്ച കരിമ്പുകൃഷിക്കാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിളവെടുപ്പുകാലത്ത് 150 ശതമാനം വിലവര്‍ദ്ധനവിന് അടുത്ത ക്യാബിനറ്റ് മീറ്റിംഗില്‍ അംഗീകാരം ലഭ്യമാക്കുമെന്ന്  പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു.

ഗവണ്മെന്‍റ് വാഗ്ദാനപ്രകാരം എല്ലാ അപ്രഖ്യാപിതവിളകളുടെയും അടിസ്ഥാന താങ്ങുവില ഉല്പാദനച്ചിലവിന്‍റെ ഒന്നര ഇരട്ടിയായി ഉയര്‍ത്തുമെന്നറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ചരിത്രപരമായ ഈ തീരുമാനം കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. എന്നായിരുന്നു കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി കഴിഞ്ഞ പാര്‍ലമെന്‍റ് ബജറ്റില്‍ നടത്തിയ പ്രഖ്യാപനം.

ചെറുപയര്‍, ഉഴുന്ന്, തുവര എന്നിങ്ങനെയുള്ള പയര്‍വിഭാഗങ്ങളുടെ താങ്ങുവിലയിലും വര്‍ദ്ധനവുണ്ടാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ചെറുപയര്‍പരിപ്പിന്‍റെ അടിസ്ഥാന താങ്ങുവില ക്വിന്‍റലിന് 500 രൂപ കൂട്ടാനാണ് നീക്കം. ഈ നീക്കം വന്‍ കര്‍ഷകസമൂഹത്തെ തൃപ്തിപ്പെടുത്തുമെന്നാണ് മോദി സര്‍ക്കാരിന്‍റെ പ്രതീക്ഷ.

രാജ്യത്ത് വ്യാപകമായ കര്‍ഷകസമരങ്ങളുടെയും കര്‍ഷക ആത്മഹത്യകളുടെയും പശ്ചാത്തലത്തില്‍ അടിസ്ഥാനവര്‍ഗ്ഗമായ കര്‍ഷകര്‍ മോദി ഭരണത്തോട് വിമുഖത കാട്ടിത്തുടങ്ങിയിരുന്നു. ഇത്തരമൊരു ഘട്ടത്തില്‍ ഉയര്‍ന്ന വില പ്രലോഭനം ചെയ്ത് കര്‍ഷക സമൂഹത്തെ കൈയ്യിലെടുക്കാനാണ് മോദി സര്‍ക്കാര്‍ ശ്രക്കുന്നത്. ഇത് ഒന്നാം യു.പി.എ. സര്‍ക്കാര്‍ സ്വീകരിച്ച തന്ത്രണാണെന്നതാണ് തെരഞ്ഞെടുപ്പ് തന്ത്രമാണെന്ന് ഉറപ്പിക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിളകളുടെ അടിസ്ഥാനതാങ്ങുവില ഉയര്‍ത്തുകയായിരുന്നു അന്ന് യു.പി.എ. സര്‍ക്കാരും ചെയ്തത്. ഭരണത്തിലേറി വര്‍ഷം നാലായിട്ടും നിരവധി കര്‍ഷകര്‍ മരിച്ചിട്ടും ഇതുവരെ ഉണ്ടാകാതിരുന്ന കര്‍ഷകസ്നേഹത്തെ അങ്ങനെയല്ലാതെ മറ്റൊന്നായി കാണാന്‍ നിര്‍വ്വാഹമില്ല.

Spread the love
Read Also  കോൺഗ്രസ് വളർത്തിയ തീവ്രവാദികളെയാണ് ബിജെപി വെടിവെച്ച് വീഴ്ത്തുന്നതെന്ന് യോഗി ആദിത്യനാഥ്‌